കഥയില്ലാത്തവന്റെ കഥ kathayillathavante katha

എം.എൻ. പാലൂർ

വില. 300.00

നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി. കുഞ്ഞിരാമൻനായരുടെ കവിയുടെ കാൽപാടുകൾ പോലെ, ജീവിതത്തിന്റെ പ്രകാശഗോപുരവുമായി എം.എൻ. പാലൂർ നടന്നുവരുന്നു.

യൗവ്വനത്തിന്റെ മുറിവുകൾ youvanathinte murivukal

തസ്ലീമ നസ്റിൻ

വിവ. എം.കെ.എൻ. പോറ്റി

വില. 225.00

സത്യസന്ധമായ ഒരു തുറന്നെഴുത്താണ് തസ്ലീമയുടെ ആത്മകഥ. അവർ കപട സദാചാരത്തിൽ വിശ്വസിക്കുന്നില്ല. അശ്ലീലമെന്ന് ഒരുപക്ഷേ നാം പറഞ്ഞേക്കാവുന്ന ഭാഷാസംജ്ഞകളിൽ തെളിഞ്ഞു നിൽക്കുന്നത് എഴുത്തിൻറെ നിറഞ്ഞ ആത്മാർത്ഥതയാണ്. തസ്ലീമയുടെ ആത്മകഥ യുടെ ഓരോ താളും സ്ത്രീയുടെ ദുരന്ത ജീവിതത്തിന്റെ അർത്ഥതല ങ്ങളിലൂടെയാണ് കടന്നുപോകുന്നത്. താനും തന്റെ മാതാവും വേലക്കാരും സഹപാഠി കളുമടങ്ങുന്ന ഒരു കൂട്ടം സ്ത്രീകൾ ഇതിലെ ദുരന്തകഥാപാത്രങ്ങളായി മാറുന്നു. പുരുഷ മേധാവിത്വവും സാമൂഹ്യവ്യവസ്ഥയും ഇവിടെ രൗദ്രവേഷമണിഞ്ഞു നിൽക്കുന്നു. താൻ പ്രണയിച്ച പുരുഷനുമായുള്ള വിവാഹജീവിതവും ഡോക്ടറുടെ മേലങ്കിപ്പട്ടം കെട്ടിയ ഔദ്യോഗിക ജീവിതവും ദുഃഖങ്ങളുടെ അകന്പടി നിറഞ്ഞതാണ്. അനുഭവങ്ങൾ അവരെ തളർത്തുന്നില്ല; മറിച്ച് ജീവിതത്തിന് പുതിയ അർത്ഥങ്ങൾ സമ്മാനിക്കുകയാണ്.

പൂച്ചെണ്ടുകളുടെ കാലം poochendukalude kalam

തസ്ലീമ നസ്റിൻ

വിവ. എം.കെ.എൻ. പോറ്റി

വില. 120.00

തസ്ലീമ നസ്റിൻറെ ആത്മകഥയുടെ മൂന്നാം ഭാഗമായ “ദ്വിഖണ്ഡിത’ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാൻ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്കിറങ്ങാമെന്നുമുള്ള പരന്പരാഗത വിശ്വാസത്തെയാണ് തസ്ലീമ ചോദ്യം ചെയ്യുന്നത്. സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവും ലൈംഗികവുമായ നിയമങ്ങളുടെ പീഡനത്തിൽനിന്ന് തസ്ലീമ മോചനം പ്രഖ്യാപിക്കുന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട, നിന്ദിതരായ, പീഡിതരായ സ്ത്രീകളുടെ ഉണർത്തുപാട്ടാണ് തസ്ലീമയുടെ ഈ ആത്മകഥ. പശ്ചിമ ബംഗാൾ ഗവൺമെൻറ് ഈ കൃതി 2003ൽ നിരോധിക്കുകയുണ്ടായി. എന്നാൽ കൽക്കത്താ ഹൈക്കോടതി ഈ നിരോധനം നീക്കം ചെയ്തു.

നിഷ്ക്കാസിത nishkasitha

തസ്ലീമ നസ്റിൻ

വില. 115.00

ആത്മകഥകൾ ശ്രദ്ധേയമാകുന്നത് തുറന്നെഴുത്തുകളിലൂടെയാണ്. തസ്ലീമയുടേത് വളച്ചുകെട്ടില്ലാത്ത തുറന്നെഴുത്തു മാത്രമല്ല, സ്വന്തം ശരീരത്തിന്റെയും തൃഷ്ണകളുടെയും ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള ധീരമായ പോരാട്ടം കൂടിയാണ്. മനുഷ്യസമൂഹം സാമൂഹികവും സാംസ്കാരികവും സാങ്കേതികവുമായ ഒട്ടേറെ വിപ്ലവങ്ങളിലൂടെ കടന്നുപോയിട്ടും ഇനിയും മോചിപ്പിക്കപ്പെടാത്ത സ്ത്രീ സമൂഹത്തിന്റെ വക്താവാകുകയാണ് തസ്ലീമ നസ്റിൻ. അവരുടെ തുറന്നെഴുത്തുകൾ പുരുഷസമൂഹത്തെ പ്രകോപനം കൊള്ളിക്കുന്നു. തസ്ലീമ വ്യഭിചാരിണിയായും മതവിരോധിയായും ദേശദ്രോഹിയായും മാറിയത് അവർ കുറിച്ചിട്ട അക്ഷരങ്ങളുടെ പേരിലാണ്. പശ്ചിമ ബംഗാൾ ഗവൺമെന്റ് ഈ കൃതി 2003ൽ നിരോധിക്കുകയുണ്ടായി. എന്നാൽ കൽക്കത്താ ഹൈക്കോടതി ഈ നിരോധനം നീക്കം ചെയ്തു.

 

നടന്നു തീർത്ത വഴികൾ natannu theertha vazhikal

ഇ. ബാലാനന്ദൻ

വില. 100.00

കേരളത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ തീവ്രമായ പങ്കുവഹിച്ച സഖാവ് ഇ. ബാലാനന്ദന്റെ ആത്മകഥയാണ് നടന്നുതീർത്ത വഴികൾ. അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ മോചനത്തിനു വേണ്ടിയാണ് ബാലാനന്ദൻ ദുർഘടമായ ഈ വഴികളൊക്കെയും നടന്നുതീർത്തത്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ, ഒളിവുപ്രവർത്തനങ്ങൾ, ജയിൽജീവിതം, മർദ്ദനങ്ങൾ, തിരഞ്ഞെടുപ്പ്, നിയമസഭയും പാർലിമെൻറും, അഴിക്കോടൻ രാഘവന്റെ കൊലപാതകം, അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, ഐക്യരാഷ്ട്രസഭയിലെ പ്രസംഗം തുടങ്ങി ഒത്തിരി കാര്യങ്ങൾ സഖാവ് ഈ വഴിയാത്രയിൽ നമുക്കു പറഞ്ഞുതരുന്നു. തികഞ്ഞ ആദരവോടും അഭിമാനത്തോടും കൂടി മാത്രമെ ഈ പ്രവർത്തനങ്ങൾ ഓരോന്നും നോക്കിക്കാണാനാവൂ. അധ്വാനിക്കുന്നവരുടെ വിയർപ്പുതുള്ളികളിൽ മഹത്ത്വം കണ്ടെത്തിയ ഈ കമ്മ്യൂണിസ്റ്റുകാരന്റെ ആത്മകഥ പുതിയ തലമുറയ്ക്ക് ഒരത്യപൂർവ്വമായ അനുഭവമാണ്.

© Green Books India Pvt Ltd
Wednesday, 19 June 2013