മഹാക്ഷേത്രങ്ങളിലൂടെ mahakshethrangaliloode

എസ്.പി.നന്പൂതിരി

യാത്ര, വില: 90.00
‘മഹാക്ഷേത്രങ്ങളിലൂടെ’ ഒരു തീര്‍ത്ഥാടകന്‍റെ
അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്ന
തോടൊപ്പം ക്ഷേത്രസന്ദര്‍ശനവേളകളില്‍ ഭക്തസഹസ്രങ്ങള്‍
അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രന്ഥകാരന്‍ ഈ തീര്‍ത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു. ധര്‍മ്മസ്ഥലയുടെയും മറ്റും ചുവടുപിടിച്ച് നമ്മുടെ ക്ഷേത്രങ്ങളെ  ദാരിദ്ര്യവിമോച നാലയങ്ങളും വിജ്ഞാന  കേന്ദ്രങ്ങളും കലാക്ഷേത്രങ്ങളുമാക്കി വളര്‍ത്തുന്നതിനുള്ള  സാധ്യത കള്‍ അദ്ദേഹം ആരായുകയും പോംവഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ക്ഷേത്രവിശ്വാസികള്‍ക്കും ആദ്ധ്യാത്മികചിന്തകര്‍ക്കും ക്ഷേത്ര ഭരണാധികാരികള്‍ക്കും

ഒരുപോലെ മാര്‍ഗ്ഗദര്‍ശകമാണ് ഈ ഗ്രന്ഥം.

ദൂരത്ത് doorath

കെ.ജി.ശങ്കരപ്പിള്ള

വില: 65.00
ആത്മശുദ്ധിയിലും അനുകന്പയിലും വേദനയിലും
വിളയിച്ചെടുത്ത കവിതപോലെ അളന്നെടുത്ത വാക്കുകള്‍.
സ്ഥാപനവത്കരിക്കപ്പെട്ട ഗോപുരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് ഇപ്പോഴും നാം ദൂരത്തെവിടെയോ അലയുകയാണ്. പക്ഷേ,   അറിയുക,    കാല്പനികതയുടെയും പ്രത്യാശയുടെയും ഒരു ചെറുനാളം എവിടെയോ കണ്‍മിഴിച്ചിരിപ്പുണ്ട്.

ഉത്തരകാശിയിൽനിന്നുള്ള കുറിപ്പുകൾ utharakasiyil ninnulla kurippukal

ബോധ ചൈതന്യ

വില. 145.00

ഉത്തരകാശിയിലെ മലഞ്ചെരിവുകളിലോ പാതയോരങ്ങളിലോ ആശ്രമ ങ്ങളിലോ നടന്നും ഇരുന്നും ചിന്തിച്ചും എഴുതിത്തീർത്ത കുറിപ്പുകൾ. ഉത്തരകാശി യിലെ മഞ്ഞുമലകളിൽനിന്നും ഒഴുകിയെത്തിയ ഈ കുറിപ്പുകൾക്ക് മലയാള ഭാഷയുടെ വിശുദ്ധിയും ലാളിത്യവും സ്നിഗ്ദ്ധതയും ഉണ്ട്. മൂന്നാറിൽ ജനിച്ച് സൗമ്യകാശിയിൽ ഗംഗാതീരത്തു കഴിയുന്ന ബോധ ചൈതന്യയാണ് ഈ കൃതിയുടെ കർത്താവ്. യാത്രാഘട്ടങ്ങളും യാത്രാ സ്മരണകളും സമ്മാനിച്ച ബാഹ്യവും എന്നാൽ ആന്തരികവുമായ ജീവിതവെളിപാടുകളാണ് ഈ പുസ്തകത്തിന്റെ കാതൽ. കവി വിഷ്ണു നാരായണൻ നന്പൂതിരി ഈ പുസ്തകത്തെ ഒരസാധാരണ കൃതിയെന്ന് വിശേഷിപ്പിക്കുന്നു.

ചൈനീസ് കഫെ chinese cafe

അരുൺ ശ്രീധർ

വില. 80.00

“ചൈനീസ് കഫെ’ ഒരു ഫോട്ടോ ജേർണലിസ്റ്റിന്റെ യാത്രാനുഭവമാണ്; ഓർമ്മകളുടെ ഒരു ആൽബം. 2008ലെ ചൈനാ ഒളിന്പിക്സിൽ പങ്കെടുക്കാൻ പുറപ്പെട്ട്, ചൈനയിലെ വർണപ്രപഞ്ചത്തിൽ കുളിച്ചുനിൽക്കുന്ന പക്ഷിക്കൂട് സ്റ്റേഡിയത്തിലൂടെ, ഒളിന്പിക്സിലെ പല ചരിത്രമുഹൂർത്തങ്ങളും ചൈനയിലെ ചില ചരിത്രപ്രദേശങ്ങളും ക്യാമറയിൽ ഒപ്പിയെടുത്ത ശേഷം ആ ചുറ്റുപാടുകളോടു വിടപറയുന്നതു വരെയുള്ള സംഭവങ്ങൾ. ചൈനയുടെ ചരിത്രം, സംസ്ക്കാരം, ഭാഷ എന്നിവയും ഈ കൃതിയിൽ ഇടം പിടിച്ചിരിക്കുന്നു. വൈകാരികവും കാവ്യാത്മകവും ചടുലവുമായ ഭാഷാശൈലി. പേനയിൽ ക്യാമറവച്ച് എഴുതുന്നയാൾ എന്ന് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അരുണിനു കൊടുത്ത വിശേഷണത്തെ സാർത്ഥകമാക്കുന്ന രചന.

കേദാർനാഥിലെ കാക്കകൾ kedarnathile kakkakal

‌വില. 85.00

രുദ്രാക്ഷമാലയും ബാവുൾ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗർണമിരാത്രിയിൽ നിർവൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായത യിൽനിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങൾ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിര കളിലൂടെ ഒരു പഴുത്ത ഇല പോലെ താഴോട്ടിറങ്ങുന്നത് ആസ്വദിച്ചും, അലഞ്ഞ ഒരു ഹിമാലയൻ യാത്രയുടെ മുഴക്കങ്ങളാണ് ഈ പുസ്തകത്താളുകളിൽ. പ്രകൃതി ക്കുമുണ്ട് താളഭേദങ്ങൾ. കല്ലുകൾക്കും ഭാഷയുണ്ടത്രെ! പല നിറത്തിലും പല വലിപ്പത്തിലുമുള്ള മുഴുമുഴുത്ത കല്ലുകൾ നിറഞ്ഞ താഴ്വാര ങ്ങളിലൂടെയുള്ള ഒരു യാത്ര. കേദാർനാഥിലെ കാലഭൈരവന്മാരായ കാക്കകൾ കരയുന്നത് ഇപ്പോൾ നിങ്ങളുടെ ഹൃത്തടങ്ങളിൽനിന്നാണ്.

© Green Books India Pvt Ltd
Friday, 24 May 2013