
പി.ആർ. ജയശീലൻ
വില. 55.00
ഇത്തിരിപ്പോന്ന വാക്കുകളാൽ ഒത്തിരിപ്പോന്ന ആകാശവും നക്ഷത്ര ങ്ങളും സൃഷ്ടിക്കാൻ കുഞ്ഞുണ്ണിക്കു കഴിഞ്ഞു. മൂന്നു വാക്കുകൾകൊണ്ട് നാലാമതൊരു നക്ഷത്രം എന്ന ചൊല്ല് കുഞ്ഞുണ്ണിയുടെ കാര്യത്തിൽ അന്വർത്ഥമാകുന്നു. ആ നക്ഷത്ര ഗീതങ്ങൾ ചൊരിയുന്ന പ്രകാശരശ്മി കളിൽ ജീവിതത്തിന്റെ വലിപ്പച്ചെറുപ്പ ങ്ങളും ന്യായാന്യായങ്ങളും നന്മ തിന്മകളും അനാവൃത മാകുന്നു. സ്വാതന്ത്ര്യത്തിൻറെയും അച്ചടക്ക ത്തിന്റെയും പ്രാധാന്യം ഉദീരണം ചെയ്യപ്പെടുന്നു. മനുഷ്യബോധ ത്തിന്റെ അടിത്തട്ടിലിലുള്ള ഉണ്മ ഉന്മീലിതമാകുന്നു.താകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുന്പോൾ
ഞാനുമില്ലാതാകുന്നു
ഉത്തമ കവിതയ്ക്കു കാലദേശാദികൾ പ്രസക്തമല്ല, എന്തിന്, കവി പോലും പ്രസക്തമല്ല. ആയതിനാൽ കുഞ്ഞുണ്ണിക്കവിത കാലാതീതമാകുന്നു.