Close
Welcome to Green Books India
Dora Bruder - Charithrathil Illathavar

Dora Bruder - Charithrathil Illathavar

Author: Patric Modiyano

star

ഡോറാ ബ്രൂഡർ - ചരിത്രത്തിൽ ഇല്ലാത്തവർ

Add to Basket

ചരിത്രത്തിൽ ഇല്ലാത്തവർ ഒരു അന്വേഷണാത്മകറിപ്പോർട്ടിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ടത്. കോൺവെന്റ് മഠത്തിൽ നിന്ന് കാണാതെപോയ ഡോറാ ബ്രൂഡർ എന്ന ബാലികയെ ചുറ്റിപ്പറ്റിയുള്ള വിചാരങ്ങൾ. പാരീസ് തെരിവുകൾ, നാസി യുധകാലഘട്ടം എന്നിവ ഈ കൃതിയുടെ പരമാത്മാവുമായി പരിലസിക്കുന്നു വിവ : പ്രഭ ആർ ചാറ്റർജി

No reviews found

ചരിത്രത്തില്‍ ഇല്ലാത്തവര്‍

ചരിത്രത്തില്‍ ഇല്ലാത്തവര്‍


നാസി കാലഘട്ടത്തിലെ ഫാസിസ്റ്റ് വാഴ്ചയില്‍ മറഞ്ഞുപോയ ഡോറാബ്രൂഡര്‍

നക്ഷത്രക്കവലയ്ക്കും വഴിയോരക്കഫേക്കും ശേഷം പാട്രിക് മോദിയാനോയുടെ രണ്ട് നോവലുകള്‍ കൂടി.

നാസികാലഘട്ടത്തിന്‍റെ ഭീകരതയുടെ ഓര്‍മ്മയില്‍ ഒരു പ്രത്യേക മാനസികാവസ്ഥയുടെ ഉന്മാദജ്വരത്തിലാണ് പാട്രിക് മോദിയാനോയുടെ നോവലുകള്‍ എഴുതപ്പെട്ടത്. എവിടെയും സംശയങ്ങളും മനുഷ്യത്വഹീനതയും കൊടികുത്തിവാഴുന്ന ഒരു കാലഘട്ടം. സ്ഥലകാലങ്ങളുടെ വിഭ്രാന്തിയില്‍ അകപ്പെട്ട് മരണവിധിയുടെ ദയാശൂന്യതയില്‍ ചവിട്ടിയരയ്ക്കപ്പെട്ട്, രക്ഷപ്പെടാനുള്ള ഒരു പഴുതിനുവേണ്ടി പരക്കം പായുന്നവര്‍....

കുടുംബങ്ങള്‍ പരസ്പരം സന്ധിക്കാനാവാത്ത വിധം എവിടെയൊക്കെയോ ചിന്നിച്ചിതറി. ഇനിയൊരിക്കലും പരസ്പരം കണ്ടുമുട്ടാനാകാത്ത വിധം പലരും അപ്രത്യക്ഷരായി. അവശേഷിച്ചവര്‍ സങ്കീര്‍ണ്ണമായ മാനസികാവസ്ഥയില്‍ ചത്തുജീവിക്കുകയാണ്.
ഇത് ഓഷ്വിറ്റ്സില്‍ ചുട്ടുകരിക്കപ്പെട്ട ഡോറാ ബ്രൂഡറിന്‍റെ കഥ. ഫ്രാന്‍സ് നാസിജര്‍മ്മിനിയുടെ ഇരുമ്പുമുഷ്ടിയിലമര്‍ന്ന കാലം. ആ ഭൂതകാലചരിത്രം പൊതു വായനയ്ക്ക് വെക്കാന്‍ ഫ്രാന്‍സിന് മടിയുണ്ടെന്ന് പറഞ്ഞുകൊണ്ട്, പാട്രിക് മോദിയാനോ, കാണാതെ പോയ ഡോറാബ്രൂഡറിന്‍റെ കഥ പറയുകയാണ്. തടങ്കല്‍ പാളയത്തില്‍നിന്ന് പലതവണ ഡോറാ ബ്രൂഡര്‍ രക്ഷപ്പെടുകയും പിന്നെയും എങ്ങോട്ടോ ഓടിപ്പോവുകയും ചെയ്തതിന്‍റെ കഥ. ജൂതവംശജര്‍ മഞ്ഞനക്ഷത്രം ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അവള്‍ ഒരു ജൂതവംശജയാണെന്നുപോലും ആ പാവം പെണ്‍കുട്ടിക്കറിയില്ല. ഡോറയെപ്പോലുള്ള നൂറ് നൂറ് ബാലികമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടുകാണും.  ആദ്യം പൊലീസ് ലോക്കപ്പിലേക്കും അവിടന്ന് ഡ്രാന്‍ഷി തടങ്കല്‍പാളയത്തിലേക്കും ഒടുവില്‍ മരണക്കെണിയായ ഓഷ്വിറ്റ്സിലേക്കും അയച്ചു കാണും.അറസ്റ്റ് രേഖകള്‍ യുദ്ധാനന്തരം നശിപ്പിക്കപ്പെട്ടു. എന്നാലും ചില രേഖകള്‍ എവിടെയൊക്കെയോ അവശേഷിച്ചു. 
ഈ വക രേഖകള്‍ കണ്ടെത്തിയാണ് ഡോറാ ബ്രൂഡറുടെ കഥ എഴുത്തുകാരന്‍ പറയുന്നത്. ഫ്രാന്‍സിലെ ജനസഞ്ചയങ്ങളെല്ലാം തരം തിരിക്കപ്പെടുകയാണ്. ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത ഗ്രൂപ്പുകളിലേക്ക് പൗരന്മാര്‍  ഇനം തിരിക്കപ്പെടുന്നു. നിങ്ങള്‍ ആരെന്നതുമായി ഈ തരം തിരിക്കലിന് ഒരു ബന്ധവുമില്ല. നിരീക്ഷണപരീക്ഷണങ്ങള്‍ക്കുശേഷം  സംശയാതീതരെന്നും സംശയാധീനരെന്നും ആളുകള്‍ വിഭജിക്കപ്പെടുന്നു. 
പൊലീസിനുമുന്നില്‍ ഹാജരാകാന്‍ ഉത്തരവ് വരുന്നു. പൊതുവെ ജൂതന്‍ എന്നു വെച്ചാല്‍ എന്താണ് പൊതുജനങ്ങള്‍ മനസ്സിലാക്കുന്നത്? ഡോറാബ്രൂഡര്‍ തന്‍റെ  ജൂതപാരമ്പര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടാവില്ല. നിഷ്കളങ്കയായ  ഒരു ജൂതപെണ്‍കുട്ടി അവസാനം ഓഷ്വിറ്റ്സില്‍ ചുട്ടുകരിക്കപ്പെടുന്നു. 
ഡോറാ ബ്രൂഡറിന്‍റെ കഥ ഒരു പത്രപ്രവര്‍ത്തകന്‍റെ അന്വേഷണാത്മകറിപ്പോര്‍ട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന മട്ടിലാണ് രചിച്ചിരിക്കുന്നത്. 
ഡോറയെ കാണാതായ പരിസരങ്ങളെക്കുറിച്ച്, തെരുവുകളെക്കുറിച്ച് കോണ്‍വെന്‍റ്സ്കൂളിനെക്കുറിച്ച് എഴുത്തുകാരന്‍റെ അന്വേഷണങ്ങള്‍ നിരന്തരം സഞ്ചരിക്കുന്നു. പൊലീസ് രേഖകള്‍ നശിപ്പിക്കപ്പെട്ടുവെങ്കിലും കിട്ടാവുന്ന രേഖകള്‍ പരിശോധിക്കുന്നു.  എന്തായിരിക്കും ഡോറയ്ക്ക് സംഭവിച്ചിരിക്കുക എന്ന് എഴുത്തുകാരന്‍ ഭാവനയില്‍ കാണുകയാണ്. ഡോറായെ കാണാതായ ദിവസം ഡോറായുടെ അമ്മയേയും കാണാതായെന്ന് എഴുത്തുകാരന്‍ കണ്ടെത്തുന്നു. കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ അച്ഛനമ്മമാരേക്കാള്‍ മുന്നോട്ട് കുതിച്ചെന്നിരിക്കും. അച്ഛനമ്മമാര്‍ക്ക് അവരെ രക്ഷിക്കാനായില്ലെന്ന് വരും.
ചുറ്റുമുള്ള ഇരുട്ടിലേക്ക് ദീപസ്തംഭത്തിലെ സര്‍ച്ച് ലൈറ്റെന്ന പോലെ വെളിച്ചം വീശാനാണ് പാട്രിക് മോദിയാനോ എഴുതുന്നത്. ഒരു പ്രഹേളികപോലെ എവിടെയോ അപ്രത്യക്ഷമായ ഡോറാ ബ്രൂഡറിന്‍റെ നീറുന്ന കഥ.About Author

Patric Modiyano

Patric Modiyano

About Patric Modiyano

1945 ജൂലൈ 30ന് ഫ്രാന്‍സില്‍ ജനിച്ചു. നാസി അധിനിവേശക്കാലത്തെ തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു ജൂതകുടുംബമാണ് പാട്രിക് മോദിയാനോയുടേത്. ഭീകരമായ ഒരു കാലഘട്ടത്തിന്റെ അധിനിവേശങ്ങളുടെയും ജീവിതസമസ്യകളുടെയും അനുഭവങ്ങളുടെയും രചനകളാണ് അദ്ദേഹത്തിന്റേത്. 2014ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടി. ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രീ മോണ്ടിയല്‍ സിനോ ദെല്‍ ദൂക, പ്രീ ഗോണ്‍കോര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.