Close
Welcome to Green Books India
Athe Kadal - The Same Sea

Athe Kadal - The Same Sea

Author: Amos Oz

star

അതേ കടല്‍

Out of stock.

പോസ്റ്റ് മോഡേൺ കാലഘട്ടത്തിലെ അതിശക്തമായ നോവൽ. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നൽകുന്ന കൃതി. ഇമേജറികൾകൊണ്ട് സന്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീർണ്ണമായ വ്യക്തിത്വം. അഗാധമായ കടലിലൂടെ കടന്നുപോകുന്ന ജീവിതത്തിന്റെ മുഴക്കവും നിഷ്ഫലതയും. വ്യഥയും അന്യതാബോധവും. ഇന്നലെകളിലേക്ക് തുറന്നിട്ട ഒരു നടപ്പാത. വാക്കുകൾ കവിതയായി മാറുന്നു. കവിതകൾ ശില്പങ്ങളായും. നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ട ഒരു ഉത്കൃഷ്ട

No reviews found

അമോസ് ഓസിന്‍റെ - അതേ കടല്‍

 അമോസ് ഓസിന്‍റെ - അതേ കടല്‍


    നദിയാ ഡാനണ്‍. മരിക്കുന്നതിന് അധികം മുമ്പല്ലാതെ ഒരു പക്ഷി മരക്കൊമ്പിലിരുന്ന് അവളെ വിളിച്ചുണര്‍ത്തി. വെളുപ്പിന് നാലു മണിക്ക്, വെളിച്ചമാകും മുമ്പേ, നരിമീ, നരിമീ എന്ന് പക്ഷി പറഞ്ഞു.
    
    മരിച്ചാല്‍ ഞാന്‍ എന്താണാവുക? ഒരു ശബ്ദം അല്ലെങ്കില്‍ ഒരു സുഗന്ധം അല്ലെങ്കില്‍ ഇതു രണ്ടുമല്ല. ഞാനൊരു തീന്‍മേശച്ചട്ടം തുന്നാനാരംഭിച്ചിട്ടുണ്ട്. 
ഒരുപക്ഷേ, ഞാനതു മുഴുമിപ്പിച്ചേക്കും. ഡോക്ടര്‍പിന്‍റോ ശുഭാപ്തി വിശ്വാസിയാണ്. അവസ്ഥ മെച്ചപ്പെട്ടതാണ്. ഇടതുവശത്തേത് അത്ര നല്ലതല്ല. വലതുവശത്തേതാണ് നല്ലത്. എക്സ്റേയില്‍ എല്ലാം വ്യക്തമാണ്. നിങ്ങള്‍ തന്നെ കണ്ടു മനസ്സിലാക്കൂ. ദ്വിതീയ വളര്‍ച്ച ഇതിലില്ല.

 

    വെളുപ്പിന് നാലുമണിക്ക്, വെളിച്ചമാകും മുമ്പേ, നദിയ ഡാനണ്‍ ഓര്‍മ്മിക്കാന്‍ തുടങ്ങി. 'ഈവ്സ്'പാല്‍ക്കട്ടി. ഒരു ഗ്ലാസ് വീഞ്ഞ്. ഒരു കുല മുന്തിരി. ക്രീറ്റിലെ* കുന്നുകളിലെ വേഗം കുറഞ്ഞ വൈകുന്നേരങ്ങളുടെ സുഗന്ധം. പച്ചവെള്ളത്തിന്‍റെ രുചി, ദേവദാരു മരങ്ങളുടെ അടക്കിപ്പറച്ചിലുകള്‍, താഴ്വാരത്തിനു മേല്‍ വ്യാപിക്കുന്ന മലകളുടെ നിഴല്‍. നരിമീ, നരിമീ, അവിടെ പക്ഷി കരഞ്ഞു. ഞാന്‍ ഇവിടെ തുന്നിക്കൊണ്ടിരിക്കുന്നു. നാളെ നേരം വെളുക്കുന്നതിനു മുമ്പ് ഞാനിത് അവസാനിപ്പിച്ചേക്കും എന്ന് കവിയുമായ പി.എന്‍.ഗോപീകൃഷ്ണന്‍.

    
    'അതേ കടലി'ന്‍റെ വിവര്‍ത്തകന്‍ ഈ പുസ്തകത്തെക്കുറിച്ച് പറയുന്നതിങ്ങനെ: - ഏതാണ്ട് മൂന്നോ നാലോ മാസക്കാലമായി എന്‍റെ ഓര്‍മ്മകള്‍ ഇസ്രായേലിന്‍റെ മരുഭൂമിയിലും കടലിലുമായിരുന്നു. ഇസ്രായേലിന്‍റെ, തോക്കുകളും മുഷ്ടികളും വംശീയതയും കൊണ്ട് പടുത്തുയര്‍ത്തിയ ഏകശിലാ ഭരണകൂടത്തിന്‍റെ, തൊലിക്കടിയിലെ, ബഹുദേശീയതകളുടെ സ്വരബാഹുല്യങ്ങള്‍ കണ്ട് അമ്പരക്കുകയായിരുന്നു. വിവ: പി.എന്‍.ഗോപീകൃഷ്ണന്‍


About Author

Amos Oz

Amos Oz

About Amos Oz

1939ല്‍ ജറുസലേമില്‍ ജനനം. ഹിബ്രു യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാഹിത്യവും തത്ത്വശാസ്ത്രവും പഠിച്ചു. ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍. രാഷ്ട്രീയ നിരീക്ഷകനും മധ്യപൂര്‍വ്വദേശത്തെ സമാധാന പ്രവര്‍ത്തകനുമാണ്. മൈ മിഖായേല്‍, ടു നോ എ വുമണ്‍, ബ്ലാക്ക് ബോക്‌സ്, ഫിമ, ഡോണ്‍ട് കോള്‍ ഇറ്റ് നൈറ്റ് തുടങ്ങിയ നോവലുകള്‍. ഇന്‍ ദ ലാന്റ് ഓഫ് ഇസ്രയേല്‍, ദി സ്ലോപ്‌സ് ഓഫ് ലെബനണ്‍, ഇസ്രയേല്‍, പലസ്തീന്‍ ആന്‍ഡ് പീസ്, ദി സ്റ്റോറി ബിഗിന്‍സ് തുടങ്ങിയ മറ്റു പുസ്തകങ്ങളും. ഇരുപത്തെട്ടു ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അതേ കടലി ലെ ആഖ്യാതാവിനെപ്പോലെ ഇപ്പോള്‍ ഇസ്രയേലിലെ അറാദില്‍ കഴിയുന്നു. വിവാഹിതന്‍. രണ്ടു പെണ്‍മക്കളും ഒരു മകനും.