Close
Welcome to Green Books India
Oru Cup Chaya

Oru Cup Chaya

Author: Osho

star

ഒരു കപ്പ് ചായ

Add to Basket

Author: Osho

സെന്‍ ഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോടു ചോദിച്ചു. നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷു അയാളോടു പറഞ്ഞു : എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു. ഗുരൂ വീണ്ടും ചോദിച്ചു; നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ്, ഗുരോ- അതായിരുന്നു അയാളുടെ ഉത്തരം. ജോഷു അയാളോടു പറഞ്ഞു; എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും. 1962 മുതല്‍ 1971 വരെ ശിഷ്യന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഓഷോ എഴുതിയ കത്തുകള്‍. കാലദേശങ്ങള്‍ക്കും മേല്‍ വിലാസക്കാരനും അതീതമാണ്. ഇതിലെ ഓരോ കത്തും.

No reviews found

About Author

Osho

Osho

About Osho

1931-ല്‍ മദ്ധ്യപ്രദേശില്‍ ജനനം. ജബല്‍പൂര്‍ സര്‍വകലാശാലയില്‍ ഫിലോസഫി അദ്ധ്യാപകനായിരുന്നു. പിന്നീട് മെഡിറ്റേഷന്‍ ടെക്‌നിക്കുകള്‍ വികസിപ്പിക്കുന്നതില്‍ വ്യാപൃതനായി. 1974-ല്‍ പൂനെയില്‍ ഓഷോ കമ്യൂണ്‍ സ്ഥാപിച്ചു. 1985-ല്‍ അമേരിക്കന്‍ ഭരണകൂടം ഓഷോയെ തടവിലാക്കി. 1990-ല്‍ ദിവംഗതനായി.