Close
Welcome to Green Books India
Adwanathil ninnu Anandathilekku

Adwanathil ninnu Anandathilekku

Author: Latha Nair

star

Add to Basket

Book By:Latha Nair

ജോലിയെ സ്നേഹിക്കാനും അതുവഴി അദ്ധ്വാനം ലഘൂകരിച്ച് ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനുമുള്ള ശാന്തിമന്ത്രമാണ് ഈ പുസ്തകം. ജോലിയില്‍ മാനവവിഭവശേഷി ഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് ഈ കൃതി തെളിയിക്കുന്നു. മനുഷ്യനെന്ന നിലയില്‍ അര്‍പ്പണബോധവും പ്രായോഗിക ക്ഷമതയും സമരസപ്പെടുത്തി ജീവിതവിജയത്തിന്‍റെ പടവുകളിലേക്ക് ഉയരാമെന്നുള്ള ലക്ഷ്യവും ഈ കൃതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. സചേതനമായ ഒരു കഥപോലെ, ഒട്ടും യാന്ത്രികതയില്ലാതെ വായനക്കാരെ പ്രചോദിപ്പിക്കുന്ന പുസ്തകം.

No reviews found

അദ്ധ്വാനത്തില്‍നിന്ന് ആനന്ദത്തിലേക്ക്

അദ്ധ്വാനത്തില്‍നിന്ന് ആനന്ദത്തിലേക്ക്അദ്ധ്വാനത്തില്‍നിന്ന് ആനന്ദത്തിലേക്ക്‌ഒരു വ്യവസായശാലയും ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനവും തമ്മിലുള്ള ബിസിനസ് ബന്ധത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ കഥയിലൂടെയാണ് അവതരണത്തില്‍ ആദ്യാവസാനം പുതുമ പുലര്‍ത്തുന്ന ഈ പുസ്തകത്തിന്റെ അക്ഷരങ്ങള്‍ ആരംഭിക്കുന്നത്. ഗ്രന്ഥരചനയുടെ ലോകത്ത് പരീക്ഷണങ്ങള്‍ പുതുമയല്ല. എന്നാല്‍ മാനേജ്‌മെന്റ് എന്ന മഹാസമുദ്രത്തിലെ മുത്തുച്ചിപ്പികളെ കഥകളും അനുഭവങ്ങളും പുതിയൊരു ജീവിതദര്‍ശനവും സമ്മിശ്രമായി കലര്‍ത്തി അവതരിപ്പിക്കുന്ന അവതരണ ശൈലി തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്.
കാര്യക്ഷമമായി ഫലപ്രാപ്തി കൈവരിക്കുവാന്‍ കൈക്കൊള്ളുന്ന വിഭിന്ന കാര്യനിര്‍വ്വഹണ രീതികള്‍ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ കാണാനിടയായിട്ടുണ്ട്. ചില വ്യക്തികള്‍ ''മേസെ ാമേെലൃ'െ' ആണ്; ചിട്ടയായ ആസൂത്രണവും വ്യക്തമായ മേല്‍നോട്ടവും സമന്വയിപ്പിച്ചുകൊണ്ട് ജോലി ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ചിലരുടേത്; മറ്റു ചിലരാകട്ടെ സഹപ്രവര്‍ത്തകരെയും കീഴുദ്യോഗസ്ഥരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രചോദനാത്മകമായ ദൗത്യനിര്‍വ്വഹണശൈലി പ്രാവര്‍ത്തികമാക്കുന്നവരാണ്. ഈ ശൈലികള്‍ക്കെല്ലാം തനതായ ഗുണങ്ങളും ദോഷങ്ങളും കാണാറുണ്ട്. എന്നാല്‍ തൊഴില്‍ശാലകളിലെ വിവിധ പ്രശ്‌നങ്ങളെ അപഗ്രഥിച്ച് മനസ്സിലാക്കി അവയുടെ പരിഹാരങ്ങളെ സമന്വയിപ്പിച്ച് അതിമനോഹരവും ലാളിത്യവുമുള്ള കഥകളിലൂടെ ഒരു കുടക്കീഴില്‍ അനുയോജിപ്പിക്കുന്ന അനുകരണീയമായ ഒരു മാതൃകയാണ് ഈ പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ കഴിയും.
ജോലിസ്ഥലത്തെ അസംതൃപ്തിയും വിരസതയും കാര്യനിര്‍വ്വഹണത്തെ സാരമായി ബാധിക്കാറുണ്ട്. ജീവനക്കാരുടെ കാര്യക്ഷമതയും അര്‍പ്പണബോധവും വര്‍ദ്ധിപ്പിക്കുവാന്‍ നിരവധി പരിശീലന പരിപാടികള്‍ ബിസിനസ് സ്ഥാപനങ്ങള്‍ നടത്താറുണ്ട്. ലക്ഷ്യപ്രാപ്തി പരിമിതമായി തുടരുമ്പോള്‍ പരിശീലനത്തിന്റെ ഫലപ്രാപ്തിയില്‍ നമ്മള്‍ സംശയിക്കുന്നത് സ്വാഭാവികം മാത്രം. ഇവിടെ ഗ്രന്ഥകാരിയുടെ വാക്കുകള്‍ ഇങ്ങനെ: ''ആത്മാര്‍ത്ഥതയും വിശ്വസ്തതയും നല്ലതുതന്നെ. പക്ഷേ, അവകൊണ്ടു മാത്രം ലക്ഷ്യപ്രാപ്തി കൈവരിക്കാനാവില്ല. അര്‍പ്പണബോധത്തിനുപോലും തനതായി ഒരാളിലെ പ്രാവീണ്യത്തെയും മികവിനെയും പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞെന്നു വരില്ല.''
ഇവിടെയാണ് മാനവവിഭവശേഷിയെന്ന മഹാസമ്പത്തിനെക്കുറിച്ചും മനുഷ്യപ്രയത്‌നമെന്ന മഹാമേരുവിന്റെ ശക്തിയെക്കുറിച്ചും നമ്മള്‍ ഓര്‍ത്തുപോകുന്നത്. ജോലിയില്‍ വൈദഗ്ദ്ധ്യവും പ്രായോഗികജ്ഞാനവുമുള്ള പ്രചോദിതരായ ജീവനക്കാരില്‍ ക്രിയാത്മകത വളരുന്നു. അവര്‍ തങ്ങളുടെ ജോലിയെ അതിരറ്റ് സ്‌നേഹിക്കുന്നു; മഹത്തരമായി കരുതുന്നു. അതിവിശിഷ്ടമായി കാര്യനിര്‍വ്വഹണശേഷി കൈവരിക്കുന്നത് ജോലിയെ സ്‌നേഹിക്കുന്നവരാണ്! ഗ്രന്ഥകാരി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ജോലിസമയം ക്രമീകരിച്ച് ജോലിക്കും ജീവിതത്തിനും ഉല്‍കൃഷ്ഠത കൈവരിക്കാന്‍ സാധിക്കുന്ന മാതൃക വളരെ പ്രായോഗികമായാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യജ്ഞം എന്ന ആദ്യഘട്ടം ഒരു കഠിനപരിശ്രമമാണെങ്കില്‍ യാഗം നാനാഭാഗത്തുനിന്നുമുള്ള അറിവുകളെ സമന്വയിപ്പിക്കുന്ന പരിശീലന ഘട്ടമാണ്; 
ഹോമമെന്ന യഥാര്‍ത്ഥ കാര്യനിര്‍വ്വഹണ അവസ്ഥയാകട്ടെ മഹത്തായ ഒരു തപസ്യയും. ഇവിടെ മനസ്സിന്റെ കാണാപ്പുറങ്ങളിലേക്ക് വായനക്കാര്‍ യാത്ര പോരുകയാണ്. നമ്മള്‍ മനസ്സിലാക്കുന്നു; ഇച്ഛാശക്തിയിലൂടെയും പരിശ്രമത്തിലൂടെയും ഒരു വ്യക്തിക്ക് നേടാനാവുന്നത് പ്രായോഗിക ജ്ഞാനത്തിന്റെ സുസ്ഥിരമായ അടിത്തറയാണ്. അതിമനോഹര ശില്പങ്ങളുണ്ടാക്കുന്ന ശില്പിയുടെ മനസ്സിലൂടെ നമ്മള്‍ വായിക്കുന്നത് ഇതാണ്; ഒരു വ്യക്തി ഏത് പദവി അലങ്കരിക്കുന്നു എന്നത് അത്ര വലിയ കാര്യമല്ല; തൊഴില്‍ പ്രാവീണ്യത്തിലും മികവിലും ജോലിയോടുള്ള സ്‌നേഹത്തിലും അയാള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് പ്രധാനം. ഗ്രന്ഥകാരി വീണ്ടും നമ്മുടെ ശ്രദ്ധയില്‍ പെടുത്തുന്നു. ജോലിയിലും ജീവിതത്തിലും നമ്മുടെ മനോഭാവവും നമ്മള്‍ തിരഞ്ഞെടുത്ത വഴികളും ജീവിത വീക്ഷണവും അനുഭവങ്ങളെ സ്വാധീനിക്കുന്നു.
അത് നമ്മുടെ കഴിഞ്ഞ കാലമാണ്!
അതവിടെ നില്‍ക്കട്ടെ!
കാര്യക്ഷമതയോടെ ജോലി ചെയ്യുന്നതിനും സന്തോഷമായി ജീവിക്കുന്നതിനും ഇന്നു മുതല്‍, ഇന്നത്തെ ദിവസം മുതല്‍, ശുഭാപ്തി വിശ്വാസം നിറഞ്ഞ മനോഭാവവും കാഴ്ചപ്പാടും എന്തുകൊണ്ടും നമുക്ക് തിരഞ്ഞെടുത്തുകൂടാ!''
മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ ഈ ചോദ്യം സ്വയം ചോദിക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു.
പുതിയൊരു 'തൊഴില്‍ സംസ്‌കാരത്തിന്റെ പ്രകാശമാനമായ അറകളി'ലേക്കാണ് ഈ ഗ്രന്ഥം വായനക്കാരെ നയിക്കുന്നത്. കാര്യക്ഷമതയ്ക്കും കാര്യനിര്‍വ്വഹണ രീതിക്കും ലക്ഷ്യപ്രാപ്തിക്കും പുതിയ മാനങ്ങള്‍ നല്‍കുന്ന ആശയങ്ങള്‍ വായനക്കാര്‍ സഹര്‍ഷം സ്വീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രൊഫ. ലതാനായര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.


കെ. പത്മകുമാര്‍About Author

Latha Nair

Latha Nair

About Latha Nair