Close
Welcome to Green Books India
Prakshobakari - The Rebel

Prakshobakari - The Rebel

Author: Albert Camus

star

പ്രക്ഷോഭകാരി

Add to Basket

Book by, ALBERT CAMU
Viva : Thomas George Santhinagar

മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളുടെ മമോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം.ചരിത്രം അനിവാര്യവും സ്വയം മുന്നോട്ട് കുതിക്കുന്നതുമായ ഒരു യാത്രാ പഥത്തിലാണ് എന്ന ആശയത്തെ കാമു എതിർക്കുന്നു. ചരിത്രനിർമ്മിതി എന്നപേരിൽ നടന്നിരുന്ന വിപ്ലവങ്ങളുടെ കാലത്ത് അനേകം കുറ്റകൃത്യങ്ങൾ അരങ്ങേറിയിരുന്നു എന്ന് കാമു ചൂണ്ടിക്കാണിക്കുന്നു.ഫ്രഞ്ച്-റഷ്യൻ വിപ്ലവങ്ങൾ മനുഷ്യാവകാശ സംരക്ഷണങ്ങൾ ആയിരുന്നോ? അതോരാഷ്ട്രീയമായ തീവ്രവാദം നടപ്പിലാക്കിയിരുന്ന സന്ദർഭങ്ങളോ? വിപ്ലവം യാഥാർത്ഥ്യമാകുന്നതോടെ വിപ്ലവകാരി സ്ഥാപനവത്കരിക്കപ്പെട്ട ഒരവസ്ഥയുടെ വക്താവായി മാറുന്നു എന്നും കാമു സൂചിപ്പിക്കുന്നു. അറുപതുകളിൽ കാമു നമ്മെ വേർപിരിഞ്ഞു.

No reviews found

ആല്‍ബേര്‍ കാമു

ആല്‍ബേര്‍ കാമു


സ്വാതന്ത്ര്യത്തെകുറിച്ചുള്ള നിലയ്ക്കാത്ത ആത്മഗതങ്ങള്‍2013-ലാണ് കാമുവിന്‍റെ നൂറാം ശതാബ്ദി ആഘോഷിച്ചത്.  
തൃശ്ശൂരില്‍ ഗ്രീന്‍ബുക്സ്  നടത്തിയ സെമിനാറിനോടനുബന്ധിച്ചാണ് ആല്‍ബേര്‍ കാമുവിന്‍റെ ആറ് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. പരിഭാഷ ചരിത്രത്തില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു മുഹൂര്‍ത്തമാണത്. 
ഒരു സന്തുഷ്ടമരണം
    കാമുവിന്‍റെ മരണാന്തരം പ്രസാധനം ചെയ്ത ഈ കൃതി 'അന്യന്‍' എന്ന നോവലിന്‍റെ രേഖാ ചിത്രമായി കണക്കാക്കപ്പെടുന്നു. തന്‍റെ ബാല്യകാലവും സമുദ്രയാന ക്കമ്മീഷനിലെ ജോലിയുടെ ഭാഗമായി  വര്‍ഷങ്ങളോളം മധ്യയൂറോപ്പിലും ഇറ്റലിയിലും നടത്തിയ യാത്രകളുടെയും കാമുവിന്‍റെ പ്രണയജീവിതത്തിന്‍റെ സംഭവകഥകളുടെയും കുറിമാനങ്ങള്‍.
വിവ: തോമസ് ജോര്‍ജ് ശാന്തിനഗര്‍


പ്രക്ഷോഭകാരി
    അസംബന്ധ ദര്‍ശനമെന്ന് പേര് വിളിച്ച പ്രസ്ഥാനത്തില്‍നിന്ന് ആല്‍ബേര്‍കാമു പ്രക്ഷോഭത്തിന്‍റെ പരിപ്രേക്ഷ്യത്തിലേക്ക് വഴിമാറുന്ന കൃതി. പ്രക്ഷോഭകാരി ഒരു സ്വപക്ഷഘാതകനാണ്. കരിങ്കാലിയാണ്. യജമാനന്‍റെ ചമ്മട്ടിപ്രഹരത്തിനൊത്ത് അയാള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പൊടുന്നനെ, അയാള്‍ തിരിഞ്ഞ്, യജമാനനെ അഭിമുഖീകരിക്കുന്നു. അയാള്‍ ഇഷ്ടപ്പെടാത്തതിനെയല്ല, ഇഷ്ടപ്പെട്ടതിനെ തിരഞ്ഞെടുക്കുന്നു. ഓരോ മൂല്യവും പ്രക്ഷോഭത്തിലേക്ക് നയിക്കുന്നില്ല. പക്ഷേ, ഓരോ പ്രക്ഷോഭവും നിശ്ശബ്ദമായി ഒരു മൂല്യത്തെ ആവാഹിക്കുന്നുണ്ട്.
വിവ:തോമസ് ജോര്‍ജ് ശാന്തിനഗര്‍


നഷ്ടസ്വര്‍ഗ്ഗങ്ങള്‍

    സ്വര്‍ഗ്ഗരാജ്യത്തില്‍നിന്ന് ബഹിഷ്കൃതിനായ മനുഷ്യന്‍ എന്നെന്നും പ്രവാസിയാകുന്നു. എന്നിട്ടും അവന്‍ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി വ്യാമോഹിക്കുന്നു. ദേശഭാഷാസംസ്കാരങ്ങളുടെ മുള്‍വേലികള്‍ നിര്‍മ്മിച്ച് മിഥ്യാലോകങ്ങള്‍ നെയ്തെടുക്കുന്നു. അള്‍ജീരിയന്‍ മരുഭൂമികളിലെ അനന്തമായ മണല്‍പ്പരപ്പുകള്‍ പോലെ പടരുന്ന കഠിനവ്യഥ, കൊടും താപമായി മാറുന്ന നൈരാശ്യം. മനുഷ്യാസ്തിത്വം അനാവൃതമാകുന്ന കഥകള്‍. 
വിവ: പ്രഭാ ആര്‍ ചാറ്റര്‍ജി


പതനം
    ആത്മനിന്ദ ഒരു പരിഹാസച്ചിരിയായി അവന്‍റെ ആന്തരാളത്തിന്‍റെ ഒരു കോണില്‍ നിരന്തരം മറ്റൊലി കൊള്ളുന്നുണ്ട്. അത് കേട്ടില്ലെന്ന് നടിക്കാന്‍ അവന് ആകുന്നില്ല. അത് നിര്‍ത്താനായി എന്താണ് ചെയ്യേണ്ടതെന്നും അവനറിയില്ല. ആത്മഹത്യ അതിനുള്ള പ്രതിവിധിയല്ല. അത് വെറും പമ്പരവിഡ്ഢിത്തമാകും. കാരണം, ആത്മഹത്യയായാലും രക്തസാക്ഷിത്വമായാലും പരിഹാസ്യനാകും. ക്രമേണ വിസ്മരിക്കപ്പെടും. അതുമല്ലെങ്കില്‍ കുശാഗ്രബുദ്ധികള്‍ അവയുടെ വാണിജ്യസാധ്യതകള്‍ കണ്ടെത്തിയെന്ന് വരും. ജീവിതത്തിന്‍റെ അപഗ്രഥനാത്മകമായ ഒരു നോവല്‍. 
വിവ: പ്രഭാ ആര്‍ ചാറ്റര്‍ജി


സിസിഫസ് പുരാണം
    മനസ്സ് മരണത്തെ തിരഞ്ഞെടുത്ത ആ നിമിഷത്തെ, ധ്വന്യാത്മകമായ ആ ചുവടിനെ കൃത്യമായി അടയാളപ്പെടുത്തുക വിഷമമാണ്. ആത്മഹത്യ ഇതൊന്നു മാത്രമാണ് ശരിക്കും ഗൗരവമായ ദാര്‍ശനിക പ്രശ്നം. ജീവിച്ചിരിക്കുക എന്ന അവസ്ഥയ്ക്ക് വല്ല മൂല്യവും ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള വിധിയെഴുത്ത് തത്ത്വചിന്തയിലെ അടിസ്ഥാനസമസ്യയിലെ നിര്‍ദ്ധാരണത്തിന് സമമാണ്. ബാക്കിയെല്ലാം പിന്നാലെ വരുന്നത്. സിസിഫസ് പുരാണം ഒരു പ്രഹേളികയും സമസ്യയും.
വിവ: പ്രഭാ ആര്‍ ചാറ്റര്‍ജി


പ്രഥമമനുഷ്യന്‍
    കാമുവിന്‍റെ അവസാനനോവലായ 'പ്രഥമ മനുഷ്യന്‍' അദ്ദേഹത്തിന്‍റെ മരണസമയത്ത് പൂര്‍ണമാക്കപ്പെട്ടിരുന്നില്ല. 1994-ല്‍ ആണ് ആദ്യമായി ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. വിശ്രാന്തിയുടെ  പിതൃഛായയില്ലാതെ, ഭാരമിറക്കിവെയ്ക്കാന്‍ പാരമ്പര്യമെന്ന അത്താണിയില്ലാതെ ജീവിതത്തെ അഭിമുഖീകരിക്കേണ്ടിവന്ന ഒരാള്‍. പുതിയ ഭൂമിയും പുതിയ ആകാശവും തേടിയിറങ്ങുന്നവന്‍.


    പൈതൃകങ്ങളും പാരമ്പര്യങ്ങളും അസഹനീയമായ അമിതഭാരമായിത്തീരുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാ വിലങ്ങുകളും പൊട്ടിച്ചെറിയുന്നവന്‍, ജീവിതമെന്ന ഭാരം വണ്ടിക്കാളയെപ്പോലെ വലിക്കുന്ന അനാമികന്‍, എല്ലാവരും ഓരോ മനുഷ്യജീവിയും. 
വിവ: പ്രഭാ ആര്‍ ചാറ്റര്‍ജി

About Author

Albert Camus

Albert Camus

About Albert Camus

അള്‍ജീരിയയില്‍ 1913ല്‍ ജനനം. ബാല്യകാലം ദാരിദ്ര്യത്തി ന്റേതായാലും അസന്തുഷ്ടമായിരുന്നില്ല. അള്‍ജിയേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫിയില്‍ പഠനം. പിന്നീട് പത്രപ്രവര്‍ത്തകനായി. Theatre de lequipe എന്ന അവാന്ത് ഗാര്‍ഡെ (Avant-Garde) തിയ്യറ്റര്‍ ഗ്രൂപ്പിന് ജന്മം നല്‍കി. 1939ല്‍ കലിഗുള എന്ന നാടകം അവതരിപ്പിച്ചു. പാരീസ് സോയര്‍ എന്ന പത്രത്തില്‍ ജോലി ചെയ്തിരുന്നു. പാരീസില്‍വെച്ചാണ് കാമുവിന്റെ വിഖ്യാതരചനകളായ ദി ഔട്ട്‌സൈഡര്‍, മിത്ത് ഓഫ് സിസിഫസ് എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടത്. 1941ല്‍ ജര്‍മ്മനിയുടെ ഫ്രഞ്ച് അധിനിവേശത്തെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിരോധസമരങ്ങളുടെ ബൗദ്ധിക നേതാക്കളില്‍ ഒരാളായിരുന്നു കാമു. ഒളിപ്പോരാളികള്‍ക്കുവേണ്ടിയുള്ള കോംബാറ്റ്(Combat) എന്ന പത്രത്തിന്റെ പ്രാരംഭത്തിലും തുടര്‍പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി. യുദ്ധത്തിനുശേഷം എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുംദ പ്ലേഗ് (1947), ദ ജസ്റ്റ് (1949), ദ ഫോള്‍ (1956) മുതലായ കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അമ്പതുകളുടെ ഒടുവില്‍ നാടകപ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചെത്തുകയും റെക്യും ഫേറര്‍ എ നണ്‍(Faulkner), ദ പൊസെസ്ഡ് (Dostoyevsky) മുതലായ കൃതികളുടെ നാടകരൂപം അവതരിപ്പിക്കുകയും ചെയ്തു. 1957ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു. ഒരു വാഹനാപകടത്തില്‍ 1960ല്‍ കാമു അന്തരിച്ചു