Close
Welcome to Green Books India
Pranayathinte Rajakumari - Madhavikutty

Pranayathinte Rajakumari - Madhavikutty

Author: Merrily Weisbord

star

പ്രണയത്തിന്റെ രാജകുമാരി

Add to Basket

Books By : Merrily Weisbord വിവര്‍ത്തനം : എം.ജി.സുരേഷ്‌

കമലാദാസ് പറയുന്നു " ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു വഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ് " ജീവിതത്തെ സ്നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തിൽ തന്നെ അപൂർവ്വമാണ്. "പ്രണയത്തിന്റെ രാജകുമാരി ", നമ്മളിന്നുവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്നേഹമായിരുന്നു അവരുടെ മതം. സ്നേഹിക്കുക എന്നത് അവർ ഒരു മഹാസംഭവമാക്കിത്തീർത്തു. സ്ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്കിയ നിർവചനങ്ങളാണ്‌ ഈ പുസ്തകം. മലയാളിയുടെ പൊതു ബോധത്തെ മാറ്റി മറക്കുന്ന കൃതി.

No reviews found

'പ്രണയത്തിന്‍റെ രാജകുമാരി'

'പ്രണയത്തിന്‍റെ രാജകുമാരി'


    മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാതെപോയ ഒരു പുസ്തകമാണ് "ദി ലവ് ക്വീന്‍ ഓഫ് മലബാര്‍' മാധവിക്കുട്ടിയുടെ സുഹൃത്തും ആരാധികയുമായ കാനഡക്കാരി മെറിലി വെയ്സ്ബോര്‍ഡ്, മാധവിക്കുട്ടിയോടൊപ്പം താമസിച്ച്, പഠിച്ച്, തയ്യാറാക്കിയ പുസ്തകമാണിത്.  ഒരു ക്ലാസ്സിക് നോവല്‍ പോലെ മനോഹരം. വി.ബി.ജ്യോതിരാജിന്‍റെ "പുനര്‍വായന" (കലാപൂര്‍ണ്ണ ജനുവരി, ഫെബ്രുവരി 2016 ലക്കങ്ങള്‍) മൂലകൃതിപോലെ ഹൃദ്യവും  മനോഹരവുമായി. സുരേഷ് എം.ജി.പരിഭാഷ നടത്തിയ  ഗ്രീന്‍ബുക്സിന്‍റെ "പ്രണയത്തിന്‍റെ രാജകുമാരി" മലയാളത്തില്‍ ഇറങ്ങിയപ്പോള്‍ വായിക്കാനുള്ള അവസരം എനിക്കുണ്ടായി. ആ അനുഭവത്തിന്‍റെ  വെളിച്ചത്തില്‍, കുറച്ചു കാര്യങ്ങള്‍ കുറിക്കട്ടെ.


    മാധവിക്കുട്ടിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലക്ഷകണക്കിന് സഹൃദയര്‍ ഉണ്ടായിട്ടുപോലും എന്തുകൊണ്ടാണ് ഈ കൃതി ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്? മതനിരപേക്ഷതയെക്കുറിച്ച് ഊറ്റം കൊള്ളുമ്പോഴും  മതം  നോക്കി മാര്‍ക്കിടുന്ന വിദ്വാന്മാരായി നമ്മുടെ ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും അധഃപതിച്ചുവോ? അസഹിഷ്ണുതാവാദം ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴും ആരാണ് അസഹിഷ്ണുത കൊണ്ടുനടക്കുന്നതെന്ന്  മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? ധൈഷണിക സത്യസന്ധതയ്ക്കുപകരം ധൈഷണിക കാപട്യം കൊണ്ട് ആത്മാവിനെ വഞ്ചിക്കുന്നവരുടെ പെരുപ്പം കൂടിവരികയാണോ? പക്ഷപാതമാണോ  നമ്മുടെ മതനിരപേക്ഷ കാഴ്ചപ്പാടുകള്‍?


 മാധവിക്കുട്ടിയുടെ  ദുരന്തത്തിനു പിന്നില്‍ പ്രലോഭനങ്ങളാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ആത്മാവിനെ നഷ്ടപ്പെടുത്തി സ്വയം തടവറയിലേക്കു നീങ്ങിയ ഒരു അനശ്വരപ്രതിഭ. പക്ഷേ, ആകാശത്തില്‍ പറന്നു നടന്ന ഒരു വിശ്വകലാകാരിയെ, മതം വലവീശി പിടിച്ചു കൂട്ടിലാക്കി പീഡിപ്പിച്ചപ്പോള്‍ സഹപ്രവര്‍ത്തകരും  സാഹിത്യലോകവും  ആരാധകരും ആക്ടിവിസ്റ്റുകളും നിശ്ശബ്ദരായപ്പോള്‍, മതശക്തികള്‍ തന്നെയാണ് ജയിച്ചത്. എങ്ങനെയെങ്കിലും ഒന്നു മരിച്ചു കിട്ടിയാല്‍ മതിയെന്നു സുരയ്യ ഈ പുസ്തകത്തില്‍ പറയുന്നു.


    മെറിലി, ഒരു തവണ മാധവിക്കുട്ടി എന്ന സുരയ്യയോട് ചോദിച്ചു. "ഇപ്പോള്‍ കമല ഇസ്ലാംമതം ഉപേക്ഷിക്കുകയാണെങ്കില്‍ എന്തു സംഭവിക്കും?"
"അവരെന്നെ കൊല്ലും" - "ഞാനിപ്പോള്‍ അവര്‍ക്കൊരു ബിംബമാണ്."
    മറ്റൊരു സന്ദര്‍ഭത്തില്‍, കമല പറയുന്നു: "എന്നെ മുസ്ലീമാക്കാന്‍ പ്രകോപിപ്പിച്ച ഒരുവനുമായി ഞാന്‍ പ്രണയത്തിലായത് എല്ലാവര്‍ക്കും ഒരു തമാശയായി. അയാള്‍ എന്നെ സംരക്ഷിക്കാമെന്നു വാക്കു തന്നിരുന്നു. പിന്നീടയാള്‍ പിന്മാറിയപ്പോള്‍  ഈ കേരളത്തിലെ ഏറ്റവും വലിയ വിഡ്ഢി ഞാനാണെന്ന് അവര്‍ കരുതി. പക്ഷേ, ഒരു ശരാശരി മുസ്ലിംപുരുഷന്‍റെ മനസ്സ് എന്തെന്നറിയാനുള്ള അവസരം എനിക്കുണ്ടായി. മറ്റുള്ളവര്‍ക്ക് മുന്‍കരുതല്‍ നല്കുവാനാകും എനിക്കിപ്പോള്‍.   പ്രലോഭനങ്ങളിലൂടെ, പ്രേമക്കുരുക്കില്‍ പെട്ടുപോകുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഒരു മുന്നറിയിപ്പായി ഇതു വായിച്ചെടുക്കാം.


 വയ്യാതിരുന്നിട്ടും കമലയെ വിവിധ സ്ഥലങ്ങളില്‍ മതപ്രഭാഷണത്തിനു നിര്‍ബന്ധിച്ചുകൊണ്ടുപോകുന്നതിന്‍റെ വിവരണവും ഈ പുസ്തകത്തില്‍ വായിക്കാം.
പുസ്തകം വായനക്കാരില്‍ ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം:
1. സാദിഖ്അലി എന്ന പ്രണയനായകന്‍റെ യഥാര്‍ത്ഥ മുഖം എന്താണ്?
2. മാധവിക്കുട്ടിയുടെ മതംമാറ്റം യാദൃച്ഛികമായി സംഭവിച്ച ഒരു പ്രണയമായിരുന്നോ?
3. അതോ, അന്തര്‍ദേശീയമായ ഒരു ഗൂഢാലോചന ഇതിന്‍റെ പിന്നിലുണ്ടായിരുന്നോ?
4. സുരയ്യയെ ഗള്‍ഫ് നാടുകളില്‍ മതപ്രസംഗത്തിന് കൊണ്ടുപോയത് എന്തിനാണ്?
5. മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ?
മഹാന്മാര്‍(?) കഥാപാത്രങ്ങളായി വരുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. എങ്കിലും ഇന്ത്യക്കു വരദാനംപോലെ ലഭിച്ച ഒരു മഹാപ്രതിഭയെ, ഇവര്‍ക്കെല്ലാംകൂടി കുഴിച്ചു മൂടാന്‍ കഴിഞ്ഞു എന്നത് ചരിത്രസത്യം. ആ ചരിത്രസത്യം ഇന്നോര്‍ക്കുമ്പോള്‍ എത്ര ദാരുണമാണ്!



        - കലാപൂര്‍ണ്ണ മാസിക, ബാലഗോപാലന്‍ എരഞ്ഞിപ്പാലം   



About Author

 Merrily Weisbord

Merrily Weisbord

About Merrily Weisbord