Close
Welcome to Green Books India
Bask2 dup

Bask2 dup

Author: B. Nandakumar

star

ഭാസ

Out of stock.

Translation of Arthur Conan Doyle's 'The Hound Of The Baskervilles' done by B. Nandakumar

രണ്ടു നൂറ്റാണ്ടുകളെ അതിജീവിച്ചു തലമുറകളിലൂടെ വായനയുടെ ഹരമായി മാറിയ ഷെർലോക്ക് ഹോംസ് കുറ്റാന്വേഷണകഥകൾ ഒരു കാലഘട്ടത്തിൻറെയും സംസ്കാരത്തിന്റെയും നേർസാക്ഷ്യങ്ങൾ. കൊളോണിയൽ വർത്തമാനകാലങ്ങളുടെ ആർത്തിയും കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളും പ്രകോപനങ്ങളും അടയാളപ്പെടുത്തുന്നു.

No reviews found

ബാസ്കര്‍ വില്ലയിലെ ചെന്നായ

ബാസ്കര്‍ വില്ലയിലെ ചെന്നായ

ഷെര്‍ലക്ഹോംസ് കഥകളുടെ മാന്ത്രികതൂലികയില്‍നിന്ന് ഉദ്വോഗജനകമായ ഒരു നോവല്‍


പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലുമായിരുന്നു സര്‍ ആര്‍തര്‍ കോനല്‍ ഡോയലിന്‍റെ ജീവിതകാലം. യൂറോപ്യന്‍ ചരിത്രത്തില്‍ സംഭവബഹുലമായ ഒരു കാലഘട്ടം.
ചരിത്രത്തിലും ശാസ്ത്രത്തിലുമായിരുന്നു മെഡിക്കല്‍ ബിരുദധാരിയായ ഈയെഴുത്തുകാരന്‍ കൂടുതലും താത്പര്യമെടുത്തിരുന്നത്. മനുഷ്യസ്വഭാവത്തേയും പ്രകൃതത്തേയും സാമൂഹികമനസ്സിനേയും സാംസ്കാരികവ്യത്യസ്തകളേയും കോനന്‍ ഡോയല്‍ സസൂക്ഷ്മം വീക്ഷിച്ചു പോന്നു. അദ്ദേഹത്തിന്‍റെ ഡിറ്റക്ടീവ് കഥകളില്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിന്‍റെ സാമൂഹികപരിഛേദമാണ് പശ്ചാത്തലം. വിവിധരംഗങ്ങളില്‍ ക്രിക്കറ്റിലും ഫുട്ബോളിലും ബില്യാര്‍ഡ്സിലും ഗുസ്തിയിലുമൊക്കെ പ്രാവീണ്യമുള്ള അദ്ദേഹം സ്വാനുഭവങ്ങളുടെ സാമൂഹികപരിസരങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത ഷെര്‍ലക്ഹോംസ് ഡിറ്റക്ടീവ് കഥകള്‍ ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹരമാണ്, അന്നും ഇന്നും. 
ബാസ്കര്‍ വില്ലയിലെ ചെന്നായ  ഉദ്വോഗജനകമായ ഒരു കുറ്റാന്വേഷണ നോവല്‍.
എവിടെയോ പൂട്ടില്‍ താക്കോല്‍ തിരിക്കുന്ന ശബ്ദം. എവിടെനിന്നാണ് എന്നറിയാന്‍ കഴിയുന്നില്ല. ഇതിന്‍റെയൊക്കെ അര്‍ത്ഥം എന്താണ്? ഒരെത്തും പിടിയും കിട്ടുന്നില്ല. മൂകത കെട്ടിനില്‍ക്കുന്ന ഈ വീട്ടില്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. പതുക്കെ പതുക്കെ നമുക്ക് അതിന്‍റെ അടിത്തട്ട് വരെ ഇറങ്ങിച്ചെല്ലാം.
'ആ കാലൊച്ച പതുക്കെ പതുക്കെ അകന്നുപോയി. ഒടുവില്‍ അത് അകലെ അപ്രത്യക്ഷമായി. ഞങ്ങള്‍ പതുക്കെ പിന്തുടര്‍ന്നു. അയാള്‍ ഗാലറിയും കടന്നു പോയിക്കഴിഞ്ഞു. വരാന്ത മുഴുവന്‍ ഇരുട്ടാണ്. നിലത്ത് ഉറച്ചുചവിട്ടാതെ ഞങ്ങള്‍ നടന്നു. ഞങ്ങള്‍ ഗാലറിക്കപ്പുറത്തെ മറുഭാഗത്തെത്തി. തൊട്ടുമുന്നില്‍ കറുത്ത താടിയുള്ള നേരത്തെ കണ്ട രൂപം. നീണ്ടുരുണ്ട ചുമലുകളുമായി നിശ്ശബ്ദമായി അത് നീങ്ങുന്നു.'

About Author

B. Nandakumar

B. Nandakumar

About B. Nandakumar