Close
Welcome to Green Books India
Malayalathinte Priya kavithakal - Akkitham

Malayalathinte Priya kavithakal - Akkitham

Author: Akkitham

star

മലയാളത്തിന്റെ പ്രിയ കവിതകള്‍ - അക്കിത്തം

Add to Basket

Poems by: Akkitham
Compiled by: N.P. Vijayakrishnan

വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആസ്തിക്യം, എന്നിവയെപ്പറ്റിയുള്ള കവിയുടെ ദർശനങ്ങൾ പരസ്പരബന്ധിതമാകുന്നു.

No reviews found

കവിതയുടെ പുതുവഴി വെട്ടിയ ഒറ്റയാന്‍

കവിതയുടെ പുതുവഴി വെട്ടിയ ഒറ്റയാന്‍


  ആത്മജ്ഞാനികളുടെ ഹൃദയങ്ങള്‍ക്ക് കണ്ണുകളുണ്ട്. കാഴ്ചയുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത കണ്ണുകള്‍ക്കൊണ്ട് അവര്‍ കാണുന്നു. "എനിക്ക് വേദന തരിക" എന്നാണ് അവര്‍ കേഴുന്നത്.  പുതുകവിതയുടെ പാതകള്‍ വെട്ടിത്തെളിച്ച ആറ്റൂര്‍ സൗന്ദര്യശാസ്ത്രവിചാരത്തില്‍ ഒരു പുതിയ തുടക്കം കുറിച്ച പ്രമുഖരില്‍ ഒരാള്‍. എല്ലാ കാപട്യങ്ങളേയും തിരസ്കരിച്ച് സത്യത്തിലേക്ക്, യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു വിശുദ്ധലോകത്തേക്ക് എത്തിച്ചേരാനുള്ള യാത്രയാണ് ആറ്റൂരിന്‍റെ കവിതകള്‍. കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന ഘടികാരസൂചിയായി അത് മിടിച്ചുകൊണ്ടിരിക്കുന്നു. ചലനരാഹിത്യത്തില്‍നിന്ന് അനുസ്യൂതമായ ചലനമായി അത് വര്‍ത്തിക്കുന്നു. വാക്കുകള്‍ അസ്ത്രം പോലെ അദ്ദേഹം തൊടുത്തുവിടുന്നു. ചിലപ്പോള്‍ അത് ശക്തമായ രാഷ്ട്രീയസാംസ്കാരിക വിമര്‍ശനമാകും. പറയേണ്ടത് പറയേണ്ടതുപോലെ അദ്ദേഹം പറയുന്നു. പിശുക്കന്‍റെ സഞ്ചിയില്‍നിന്ന് എടുത്ത വാക്കുകള്‍; പക്ഷേ വജ്രം പോലെ മൂര്‍ച്ചയുള്ളത്. അങ്ങനെ വാക്കുകള്‍ വാക്കുകളെ കീറി മുറിക്കുന്നു. ചില സമയങ്ങളില്‍ അത് ബോംബുസ്ഫോടനങ്ങള്‍ പോലെ പൊട്ടിത്തെറിക്കുന്നു.


  ആറ്റൂര്‍ കവിതകളെകുറിച്ച് ഇതുവരെ ഒരു പഠനസമാഹാരവും പുറത്തിറങ്ങിയിട്ടില്ല. ഇത്തരത്തില്‍  ഒരു പഠനസമാഹാരം ഇപ്പോള്‍ ആദ്യമാണ്. അദ്ധ്യാപകര്‍ക്കും സാഹിത്യാസ്വദകര്‍ക്കും ഉപകാരപ്രദമായ ഒരു പഠനകൃതിയാണിത്. 


 വാക്കുകള്‍ക്കൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം. മൗനസാന്ദ്രമായ അര്‍ത്ഥതലങ്ങളുടെ മുഴക്കം. അക്ഷരതപസ്യയുടെ വരദാനം. അറിഞ്ഞുകൊണ്ടേയിരിക്കുന്നവന്‍ അറിവെല്ലാം അറിവല്ലെന്നറിയുന്നു. 


''മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളില്‍ ആറ്റൂരിന്‍റെ നിലവും പെടും
നാടന്‍ വിത്തുകള്‍ മാത്രം വിതച്ചിട്ടും രാസവളം ഇടാഞ്ഞിട്ടും"


ആറ്റൂര്‍ രവിവര്‍മ്മ- മലയാളത്തിന്‍റെ പ്രിയകവിതകള്‍ 
വില: 200.00


ആറ്റൂര്‍ വഴികള്‍ (പഠനം)
സമാഹരണം: വി.യു.സുരേന്ദ്രന്‍, 
വില: 185.00About Author

Akkitham

Akkitham

About Akkitham

മലയാളത്തിന്റെ പ്രശസ്ത കവി . 1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിലെ അക്കിത്തത് മനയിൽ ജനനം. കുമരനെല്ലൂർ ഹൈസ്കൂളിലും സാമൂതിരി കോളേജിലും പഠനം. ഉണ്ണി നമ്പൂതിരി , യോഗക്ഷേമം , മംഗളോദയം , എന്നീ മാസികകളുടെ പത്രാധിപരായിരുന്നു . 1956 മുതൽ 75 വരെ കോഴിക്കോട് , തൃശൂർ ആകാശവാണിയിൽ ജോലി ചെയ്‌തിരുന്നു . ശുകപുരത്തെ വള്ളത്തോൾ വിദ്യാപീഠത്തിലെ മുഖ്യ സാരഥി. സാഹിത്യ പ്രവർത്തക സഹകരണസംഘം , സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു. പുരസ്‌കാരങ്ങൾ : കേരളാ സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി , ഓടക്കുഴൽ പുരസ്‌കാരം ഉള്ളൂർ അവാർഡ് , ആശാൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം , മാതൃഭൂമി സാഹിത്യ പുരസ്‌കാരം . " പൊന്നാനികളരിയിൽ" , എൻ .പി . വിജയകൃഷ്ണൻ എഡിറ്റ് ചെയ്‌ത " അക്കിത്തം - ആത്മഭാഷണങ്ങൾ " എന്നീ കൃതികൾ ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .