�  തിലോത്തമ മജുംദാറിന്‍റെ "ബസുധാര" എന്ന ബൃഹത്തായ നോവലിന്‍റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. ഇതിൽ രാഷ്ട്രീയത്തിന്‍റെ അന്തർധാരയുണ്ട്. പ്രണയാനുഭവങ്ങളുടെ രാഗനിര്‍ഝരിയുണ്ട്. ആത്മാവിന്‍റെ രാഗങ്ങളിൽ വീണ മീട്ടുന്ന മൗനങ്ങളുണ്ട്. രവീന്ദ്ര സംഗീതത്തിന്‍റെ ഈണങ്ങളിൽ ആരൊക്കെയോ കവിതകൾ മൂളുന്നു. ഉൽകൃഷ്ട കൃതി. ഉജ്ജ്വലമായ കഥാഖ്യാനം. ബംഗാളി സാഹിത്യത്തിൽ 2003 ലെ ആനന്തപുരസ്കാരം കരസ്ഥമാക്കിയ കൃതി.
വിവർത്തനം: പ്രഭാ ചാറ്റർജി

" />
Close
Welcome to Green Books India
Orikkal Oridath

Orikkal Oridath

Author: Tilottama Majumdar

star

ഒരിക്കൽ ഒരിടത്ത്

Add to Basket

Original Title: BASUDHAARA
Winner of 2003 Bengal literature Award.
By, THILOTHAMA MAJUMDAR
Translation By, Prabha Chatterji

�  തിലോത്തമ മജുംദാറിന്‍റെ "ബസുധാര" എന്ന ബൃഹത്തായ നോവലിന്‍റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. ഇതിൽ രാഷ്ട്രീയത്തിന്‍റെ അന്തർധാരയുണ്ട്. പ്രണയാനുഭവങ്ങളുടെ രാഗനിര്‍ഝരിയുണ്ട്. ആത്മാവിന്‍റെ രാഗങ്ങളിൽ വീണ മീട്ടുന്ന മൗനങ്ങളുണ്ട്. രവീന്ദ്ര സംഗീതത്തിന്‍റെ ഈണങ്ങളിൽ ആരൊക്കെയോ കവിതകൾ മൂളുന്നു. ഉൽകൃഷ്ട കൃതി. ഉജ്ജ്വലമായ കഥാഖ്യാനം. ബംഗാളി സാഹിത്യത്തിൽ 2003 ലെ ആനന്തപുരസ്കാരം കരസ്ഥമാക്കിയ കൃതി.
വിവർത്തനം: പ്രഭാ ചാറ്റർജി

No reviews found

ബസുധാര ഒന്നാം ഭാഗം 'ഒരിക്കല്‍ ഒരിടത്ത്'

ബസുധാര ഒന്നാം ഭാഗം 'ഒരിക്കല്‍ ഒരിടത്ത്'

തിലോത്തമ മജുംദാറിന്‍റെ  ബസുധാര ഒന്നാം ഭാഗം 'ഒരിക്കല്‍ ഒരിടത്ത്' 

ബംഗാളി സാഹിത്യത്തിലെ ആനന്ദപുരസ്കാരം നേടിയ കൃതി


    ജീവിതപ്രയാണത്തിന്‍റെ മഹാപ്രവാഹം എങ്ങനെയെല്ലാം ഗതിമാറി ഒഴുകുമെന്ന് നമുക്കൊരിക്കലും നിര്‍ണയിക്കാനാവില്ല. തിലോത്തമ മജുംദാറിന്‍റെ "ബസുധാര" എന്ന നോവല്‍ അനുസ്യൂതമായ ഒരു മനുഷ്യപ്രവാഹമാണ്. നൂറ്റാണ്ടുകളുടെ  പ്രതാപിയായ സൂര്യന്‍ ചരിത്രത്തില്‍ സംഭവിച്ച ഒരു മഹാപ്രളയത്തിന്‍റെ മുകളില്‍ ജ്വലിച്ചുനില്‍ക്കുന്നു. കല്‍ക്കത്തയില്‍ ആദ്യം സൂര്യന്‍ ഉദിക്കുന്നത് മാഥുരേര്‍ഗഢ് എന്ന ഒരു ജമീന്ദാരി ഗ്രാമത്തിനു മുകളിലാണെന്ന സൂചനയോടെ അവിടുത്തെ ഭഗ്നഭവനങ്ങളുടെ കഥകള്‍ ഓരോന്നോരോന്നായി എഴുത്തുകാരി വായനക്കാരുമായി പങ്കിടുന്നു. ഒരു കാലത്ത് കല്‍ക്കത്തയായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. ബംഗാളില്‍നിന്നാണ് ഇന്ത്യയുടെ സൂര്യന്‍ ഉദിക്കുക എന്ന ഒരു വിശ്വാസം അന്നുണ്ടായിരുന്നു.

   

    തിലോത്തമ മജുംദാര്‍ നഷ്ടപൈതൃകങ്ങളിലും രാഷ്ട്രീയ വഴികളിലും ഗൃഹാതുരത്വത്തോടെ അഭിമാനകരമായ ഒരു സംസ്കാരത്തിന്‍റെ അവശേഷിപ്പുകള്‍ ചികയുകയാണ്. സംസ്കാരങ്ങളുടെ ദൗത്യം എന്ന് പറയുന്നത് ജനജീവിതങ്ങളുടെ ശാന്തിയും സമാധാനവുമാണ്. സാമൂഹ്യസുരക്ഷാകവചങ്ങളൊക്കെ പിച്ചിച്ചീന്തപ്പെട്ട ഒരവസ്ഥയിലേക്കാണ് ബംഗാളില്‍ കാര്യങ്ങള്‍ നീങ്ങിയിരുന്നത്. അതും ദീര്‍ഘകാലം ബംഗാളില്‍ ഭരണനേതൃത്വം വഹിച്ച ഇടതുപക്ഷത്തിന്‍റെ നീതിപാലകന്മാരുടെ കീഴില്‍തന്നെ.


    'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യമുയര്‍ത്തി ചാരുംമജുംദാറിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയത് വടക്കേ ബംഗാളിലെ നക്സല്‍ ബാരി ഗ്രാമത്തില്‍. വടക്കേ ബംഗാളില്‍ ജനിച്ചുവളര്‍ന്ന തിലോത്തമ മജുംദാര്‍ ഭീതിദമായ ആ കാലഘട്ടങ്ങള്‍ ഓര്‍ത്തുവെയ്ക്കുന്നു. യുവാക്കള്‍ അത്യന്തം നിരാശാഭരിതരായിരുന്നു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നു. ഫ്യൂഡലിസത്തിന്‍റെ വിഴുപ്പുകള്‍ ചുമന്നുനടക്കുന്ന, കര്‍മ്മശേഷി നഷ്ടപ്പെട്ട, പാരമ്പര്യമഹത്ത്വം പാടിനടക്കുന്ന അലസന്മാരായ പുരുഷമാതൃകകള്‍. ജീര്‍ണ്ണോന്മുഖവും ലജ്ജാകരവുമായ ഈ പുരുഷമാതൃകയ്ക്കെതിരെ സ്ത്രീശക്തിയെ സംഘടിതമായി സജ്ജമാക്കുക എന്ന ദൗത്യമാണ് നോവലിന്‍റെ ഇതിവൃത്തമായി സാക്ഷാത്കരിച്ചിരിക്കുന്നത്. സമൂഹത്തിലെ ജാതി മതം തറവാട് ആഭിജാത്യം എന്ന ചിന്തയ്ക്കപ്പുറം സാര്‍വദേശീയമായ ഒരു മാനവികാശയത്തെ പ്രഘോഷിക്കുന്ന, മിത്തും വിമോചനചിന്തകളും കൂട്ടിക്കലര്‍ത്തിയ വിശേഷപ്പെട്ട നോവല്‍. ഓരോ അദ്ധ്യായത്തിലും ബംഗാളിലെ രാഷ്ട്രീയകാലഘട്ടങ്ങളിലെ വിമോചനസമരങ്ങളുടെ അടയാളങ്ങള്‍ പതിഞ്ഞു കിടക്കുന്നു. ബൂര്‍ഷ്വാസ്വാധീനങ്ങള്‍ തൊഴിലാളി വര്‍ഗ്ഗബോധത്തെ മലീമസമാക്കുന്നു. നമ്മുടെ ഹൃദയത്തെ വീണയായി ആരോ ഏതോ രാഗം പാടുന്നതുപോലെ നിര്‍മുഗ്ധമാക്കുന്ന ഒരു വായനാനുഭവം. ഓരോ നിമിഷവും വായനയില്‍ ലയിച്ച് പുസ്തകം മാറോടടക്കി മയങ്ങിപ്പോകുന്ന സുന്ദരമുഹൂര്‍ത്തങ്ങള്‍; കൃത്രിമത്വം ലവലേശം തീണ്ടാത്ത എഴുത്ത്. ഒരു കാട്ടുചോലപോലെ അനര്‍ഗളം കുത്തിയൊഴുകുന്നു.


    പാര്‍ട്ടിചട്ടക്കൂടുകള്‍ക്കപ്പുറത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയസമസ്യകള്‍, ക്ഷുദ്രമായ ഒരു ആശയലോകത്ത് ആത്മക്ഷയം വന്ന മനുഷ്യര്‍, എന്തൊക്കെയോ നമ്മളില്‍നിന്ന് കൈവിട്ടുപോയിരിക്കുന്നു എന്ന ദര്‍ശനം. എങ്കിലും പ്രതീക്ഷകള്‍ നഷ്ടപ്പെടാത്ത ശുഭാപ്തിവിശ്വാസം. പുഴയുടേയും പൂക്കളുടേയും കാറ്റിന്‍റേയും ഗന്ധങ്ങള്‍; വാക്കുകളുടേയും ശബ്ദങ്ങളുടേയും സ്നേഹാര്‍ദ്രമായ പങ്കുവെയ്ക്കല്‍, പോരാട്ടങ്ങളുടെ കൂട്ടായ്മകള്‍, എല്ലാം നമുക്ക് കുറേശ്ശെ കുറേശ്ശെ അന്യമാകുന്നു. നക്സലൈറ്റ് ആയിരുന്ന അമലേന്ദുവിന്‍റെ മരണത്തിന് ഒരു സാമൂഹികചിത്രം വരച്ചുവെയ്ക്കുകയാണ് ഈ എയെഴുത്തുകാരി. അമലേന്ദുവിന്‍റെ  സുഹൃത്തുക്കള്‍,  

   

 പെരുമാറ്റങ്ങള്‍, പൂര്‍വ്വകാലാനുഭവങ്ങള്‍, കുടുംബബന്ധങ്ങള്‍, സാമൂഹികസ്ഥാനമാനങ്ങള്‍, ഈവ്വിധം അദ്ധ്യായങ്ങള്‍ വികസിക്കുന്നു. സുഹൃത്ത് അനുപം അമലേന്ദുവിന്‍റെ മരണദിവസം ദുഃഖസാന്ദ്രമായി ഹാര്‍മോണിയോ മീട്ടുമ്പോള്‍, മറ്റൊരു സുഹൃത്ത് പൊരിച്ച ചിക്കന്‍ ഭക്ഷിക്കുകയാണ്. വ്യക്തികളുടെ വിരുദ്ധാശയങ്ങളും പ്രവൃത്തികളുംകൊണ്ട് സമ്പന്നമാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍. സുഹൃദ്ബന്ധങ്ങള്‍ ഛിദ്രിക്കപ്പെടുന്നു. ചിലര്‍ ലഹരിമരുന്നുകള്‍ക്ക് അടിമകള്‍. മദ്യപാനികള്‍. സോനാഗഛിയിലെ വേശ്യാതെരുവിലെ സന്ദര്‍ശകര്‍. കഞ്ചാവിന്‍റേയും ഹെറോയിന്‍റേയും അഗാധഗര്‍ത്തത്തിലേക്ക് വീണുപോയവര്‍. മൂന്ന് ഭാഗങ്ങളായി നീണ്ടു പരന്നു കിടക്കുന്ന ഈ നോവല്‍ ഒരു സാമൂഹികനവോത്ഥാനദര്‍ശനം തന്നെയാണ് കാഴ്ചവെയ്ക്കുന്നത്.


  ബംഗാളിസാഹിത്യത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീപ്രതിഭയാണ് തിലോത്തമമജുംദാര്‍. ബംഗാളിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ ജനുസ്സില്‍ ഉള്‍പ്പെടുന്നു. സാഹിത്യസംബന്ധമായ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ആനന്ദബസാര്‍ പത്രികയില്‍ ജോലി ചെയ്യുന്നു. 'ഒരിക്കല്‍ ഒരിടത്ത്' തിലോത്തമയുടെ "ബസുധാര" എന്ന നോവലിന്‍റെ ഒന്നാംഭാഗം. ഇതില്‍ അനുരാഗിയുണ്ട്. പ്രണയാനുഭവങ്ങളുടെ രാഗനിര്‍ഝരിയുണ്ട്. മൗനരാഗ പക്ഷികള്‍ ആത്മാവിന്‍റെ രാഗങ്ങളില്‍ വീണമീട്ടുന്നു. രവീന്ദ്രസംഗീതത്തിന്‍റെ ഈണങ്ങളില്‍ ആരൊക്കെയോ കവിതകള്‍ മൂളുന്നു. ഉത്കൃഷ്മായ കൃതി. ഉജ്ജലമായ കഥാഖ്യാനം.


ഒരിക്കല്‍ ഒരിടത്ത്
വിവ: പ്രഭാ ചാറ്റര്‍ജി
വില:200.00


About Author

Tilottama Majumdar

Tilottama Majumdar

About Tilottama Majumdar