Close
Welcome to Green Books India
Visudha Manasar

Visudha Manasar

Author: Burhan Sonmez

star

വിശുദ്ധ മാനസർ

Add to Basket

ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം സാധാരണമായിരുന്നു. പിന്നെ, വല്ലപ്പോഴും ഉറപൊട്ടുന്ന വെള്ളം പോലെ രക്തത്തില്‍ കുതിര്‍ന്ന പ്രണയവുമുണ്ടാകാറുണ്ടായിരുന്നു.

No reviews found

കുര്‍ദ് ജീവിതത്തിന്‍റെ വായനകള്‍

കുര്‍ദ് ജീവിതത്തിന്‍റെ വായനകള്‍


ആരാണ് നിഷ്കളങ്കര്‍? അവര്‍ ഈ ഭൂമിയിലെ പാവപ്പെട്ട മനുഷ്യരാണെന്ന്
അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു.


    ബുറാന്‍ സോന്മെസ് തുര്‍ക്കിയിലെ സുപ്രസിദ്ധനായ കവിയും നോവലിസ്റ്റും. അദ്ദേഹത്തിന്‍റെ മൂന്നു പ്രധാന കൃതികള്‍ ഇസ്താംബൂള്‍ ഇസ്താംബൂള്‍, നോര്‍ത്ത്, മസുമലാര്‍ എന്നിവയാണ്. കവിതയിലായിരുന്നു ബുറാന്‍ രചനയുടെ ആരംഭം കുറിച്ചത്. കുര്‍ദുകളുടെ സാംസ്കാരിക പാരമ്പര്യവും അദ്ദേഹത്തിന്‍റെ പൈതൃകമാണ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1996 തുര്‍ക്കി സംഘര്‍ഷത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ് ദീര്‍ഘകാലം ബ്രിട്ടനില്‍ ചികിത്സയിലായിരുന്നു. കേംബ്രിഡ്ജിലും ഇസ്താംബൂളിലുമായി ഇപ്പോള്‍ താമസം. ഇരുപതില്‍ ഏറെ ഭാഷകളില്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
    തുര്‍ക്കി ഭാഷയില്‍ മസുമലാര്‍ എന്ന പേരില്‍ എഴുതപ്പെട്ട നോവല്‍. ഇംഗ്ലീഷില്‍ ടശിെ മിറ ശിിീരലിേെ എന്ന പേരില്‍ ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നു. ഇരുപതോളം ലോകഭാഷകളിലും ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.ഗ്രന്ഥകര്‍ത്താവ് ബുറാന്‍ സോന്മെസ് ഇപ്പോള്‍ കേംബ്രിഡ്ജിലും തുര്‍ക്കിയിലുമായി ജീവിക്കുന്നു. ചെന്നായ്ക്കളും വെള്ളക്കരടികളും നിറഞ്ഞ ഹെയ്മാന സമതലങ്ങളിലെ കുര്‍ദ് വംശജരുടെ മൂന്നു തലമുറകളുടെ കഥകള്‍ പറയുന്ന പുസ്തകമാണിത്. ഇറാന്‍, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ പങ്കിടുന്ന ഒരു ജനവിഭാഗമാണ് കുര്‍ദുകള്‍. രാജ്യങ്ങളുടെ അതിര്‍ത്തിരേഖകള്‍ക്കിടയില്‍ കീറിമുറിഞ്ഞതാണ് അവരുടെ അസ്തിത്വം. 
    കേംബ്രിഡ്ജിലാണ് ഈ നോവലിന്‍റെ വര്‍ത്തമാനകാലം അരങ്ങേറുന്നത്. അവിടെ വച്ച് ബ്രാനി താവോ എന്ന കഥാനായകന്‍ ഫെയ്റൂസിനെ കണ്ടുമുട്ടുന്നു. അവളാകട്ടെ ഇറാന്‍ വംശജയാണ്. ഇരുവരും ജന്മനാട്ടില്‍നിന്ന് അകന്ന് ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. കലയും സാഹിത്യവും ചരിത്രവും നിറഞ്ഞ സമാന അഭിരുചികള്‍ അവരെ കമിതാക്കളാക്കുന്നു. 
    കഥകളോടൊപ്പം കവിതകളും കലര്‍ത്തിയാണ് ഈ നോവലിന്‍റെ വ്യാഖ്യാനശൈലി. ബ്രാനി താവോവിന്‍റെ തലമുറക്കഥകള്‍ ഫെയ്റൂസിന്‍റെ വായനകളിലൂടെയാണ് നമ്മളിലേക്ക് എത്തിച്ചേരുന്നത്. തുര്‍ക്കിയും കുര്‍ദിഷ് ഭാഷയും സംസാരിക്കുന്ന ഗ്രന്ഥകാരന്‍, ഒരൊറ്റ മുറിയില്‍ അമ്മയോടൊപ്പം കഥകള്‍ കേട്ട് ജീവിച്ച ബാല്യം
കഥ പറയുമ്പോള്‍ അമ്മ എല്ലാവരെയും 'നിഷ്കളങ്കര്‍' എന്നാണ് പറയുക. നല്ലവരെയും ചീത്ത ആള്‍ക്കാരെയും അമ്മ അങ്ങനെയേ വിളിക്കാറുള്ളൂ.  ചെറിയ ആകാശങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട പാവപ്പെട്ടവര്‍. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതും തുര്‍ക്കിയുടെ കെമാല്‍ പാഷ മരണപ്പെട്ടതും അറിയാതെ തലമുറകളായി ജീവിക്കുന്നവര്‍. വസൂരിയും പകര്‍ച്ചവ്യാധികളും സുലഭമായിരുന്നു. ആയതിനാല്‍ ജീവിതം അല്പായുസ്സു മാത്രമേ നല്‍കിയുള്ളൂ. 
    കെവെ മുത്തശ്ശിയും താതര്‍ എന്ന ഫോട്ടോഗ്രാഫറും മാത്രമാണ് ഈ നോവലിലെ തലമുറകളെ ബന്ധിപ്പിക്കുന്നത്. ഒപ്പം ഹതീബ് അമ്മാവന്‍റെ റേഡിയോയും പുറംലോകത്തിന്‍റെ ശബ്ദങ്ങള്‍ പിടിച്ചെടുക്കുന്നു. കുര്‍ദ് ജീവിതത്തിന്‍റെ സമതലങ്ങളിലൂടെ അലഞ്ഞ് ഫോട്ടോഗ്രാഫുകള്‍ തീര്‍ത്തുകൊടുത്ത താതറിന്‍റെ ചിത്രങ്ങള്‍ ഈ നോവലിലെ വഴിത്തിരിവുകളായിമാറുന്നു. 
    ഒരു ആപ്പിള്‍ മരത്തിന്‍റെ പശ്ചാത്തലത്തില്‍ കിളികളോടു മാത്രം സംസാരിച്ചു ശീലിച്ച കെവെ മുത്തശ്ശിയുടെ ചരിത്രം പഴയ കാലത്തിന്‍റെ ഇമ്പമാര്‍ന്ന ഓര്‍മ്മച്ചിത്രങ്ങളാണ്. ജനനവും മരണവും വിവാഹവുമെല്ലാം അവരുടെ കഠിനമായ ജീവിതത്തിന്‍റെ ചുമടുതാങ്ങികള്‍ മാത്രമായിരുന്നു. 
    മരണം ഒരു ഘോഷയാത്രയാണ്. കെവെയുടെ അമ്മയും ഏഴു സഹോദരങ്ങളും പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചുപോയി. പില്ക്കാലത്ത് വസൂരിയും രോഗങ്ങളും കൊണ്ട് മരണപ്പെട്ടുപോയ മക്കളുടെയും ഭര്‍ത്താവിന്‍റെയും വിയോഗം ഒരു ശൂന്യതയായി മാറിയപ്പോള്‍ കെവെ മുത്തശ്ശി പിന്നെയും ഭര്‍ത്താവിനെ തേടി; തലമുറകളെ നിലനിര്‍ത്താന്‍ അവര്‍ ഭര്‍ത്താവിന് ഒരു രണ്ടാം ഭാര്യയെ തേടി. പുതുഭര്‍ത്താവ് മരണപ്പെട്ടപ്പോഴും ഭാര്യക്കു മറ്റൊരു വരനെ തേടി. അങ്ങനെ നീളുന്ന വിചിത്രമായ തലമുറക്കഥകളില്‍ സ്ത്രീ, പാപം പേറുന്ന ഒരു പ്രതീകമായി മാറുന്നു. സാദെക്ക് എന്ന തുര്‍ക്കി വംശജ ഹെയ്മാന സമതലങ്ങളിലെത്തുന്നതും അവര്‍ കരടിയുടെ ആക്രമണമേറ്റ് കഴുകന്‍റെ മുഖമുള്ള ഒരു സ്ത്രീയായി മാറുന്നതും നിഷ്കളങ്കര്‍ ഏറ്റുവാങ്ങുന്ന പാപങ്ങളാണ്. വിവ: സുരേഷ് എം.ജി,About Author

Burhan Sonmez

Burhan Sonmez

About Burhan Sonmez

തുര്‍ക്കിയിലെ സുപ്രസിദ്ധനായ കവിയും നോവലിസ്റ്റും. അദ്ദേഹത്തിന്റെ മൂന്നു പ്രധാന കൃതികള്‍ ഇസ്താംബൂള്‍ ഇസ്താംബൂള്‍, നോര്‍ത്ത്, മസുമലാര്‍ എന്നിവയാണ്. കവിതയിലായിരുന്നു ബുറാന്‍ രചനയുടെ ആരംഭം കുറിച്ചത്. കുര്‍ദുകളുടെ സാംസ്‌കാരിക പാരമ്പര്യവും അദ്ദേഹത്തിന്റെ പൈതൃകമാണ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1996 തുര്‍ക്കി സംഘര്‍ഷത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ് ദീര്‍ഘകാലം ബ്രിട്ടനില്‍ ചികിത്സയിലായിരുന്നു. കേംബ്രിഡ്ജിലും ഇസ്താംബൂളിലും ഇപ്പോള്‍ താമസം. ഇരുപതില്‍ ഏറെ ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.