Close
Welcome to Green Books India
Dera

Dera

Author: K.M. Abbas

star

ദേര

Add to Basket

ദുബായ് നഗരം അവശേഷിപ്പിക്കുന്നത് കാലത്തിന്‍റെ കടലാസുതോണികളില്‍ സഞ്ചരിക്കുന്നവരുടെ ഓര്‍മ്മകള്‍ മാത്രമാണ്. അവര്‍, പേരില്ലാത്ത മുഖമുള്ള കുറെ മനുഷ്യര്‍ ഒരു ദിവസം പൊടുന്നനെ നമ്മുടെ കണ്‍മുന്നില്‍നിന്ന് വിട പറഞ്ഞ്പോവുകയാണ്. പക്ഷേ, കാലം ഒരിക്കലും ഓര്‍മ്മകളെ മായ്ച്ചു കളയുന്നില്ല. കെട്ടിടങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ചുവന്ന മണലില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓര്‍മ്മകള്‍ മണല്‍ത്തരികളായി ഓടിയെത്തുന്നു. പ്രവാസജീവിതത്തിന്‍റെ അനുഭവങ്ങളുടെ ചൂടില്‍ സ്വയം അലിഞ്ഞില്ലാതായ മനുഷ്യര്‍.

No reviews found

ദേര-സവിശേഷമായ ഒരു രചന

ദേര-സവിശേഷമായ ഒരു രചന


നീ ഓര്‍ക്കുന്നുണ്ടോ? ആ സങ്കടബഞ്ചിന്മേലിരുന്നാണ് 
നമ്മള്‍ ആദ്യം പരിചയപ്പെട്ടത്. ജോലിക്കു പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ രവിശങ്കര്‍ ജനാല തുറന്ന് മരുഭൂമിയെ നോക്കിയിരിക്കും. ചുവന്ന മണ്ണില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നതും മായ്ക്കുന്നതും കണ്ടുകൊണ്ടിരിക്കെ ഓര്‍മ്മകള്‍ തിരതല്ലിയെത്തും. മരുഭൂമിക്കും സമുദ്രത്തിന്റെ സ്വഭാവമാണ്. മണല്‍ കൊണ്ടാണ് തിര സൃഷ്ടിക്കുന്നതെന്നു മാത്രം. അപാരതയിലേക്കു നീണ്ടുപോകുന്ന ജന്മമാണ് മരുഭൂമിയുടേതും.
വലിയ എഴുത്തുകാരനാകാന്‍ കൊതിച്ച, ഖസാക്കിനെ പ്രണയിച്ച ഫാറൂഖ് നിരാശയോടെ ഇന്നലെ നാട്ടിലേക്കു മടങ്ങിപോകുന്നതിനുമുമ്പ് ഒരു ടണ്‍ പുസ്തകങ്ങള്‍ കാര്‍ഗോയിലൂടെ നാട്ടിലേക്കയച്ചു. നെരൂദ മുതല്‍ പൗലോ കൊയ്‌ലോ വരെ. ഒ.വി. വിജയന്‍ മുതല്‍ സുഭാഷ് ചന്ദ്രന്‍വരെ ധാരാളം പുസ്തകങ്ങള്‍. നാട്ടില്‍നിന്ന് വരുന്നവരോട് അയാള്‍ പുസ്തകങ്ങളല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ല. ഒരു മുറി നിറയെ പുസ്തകങ്ങളായിരുന്നു. തല ചായ്ക്കാന്‍ ഒരു കിടക്കയിടം കിട്ടണമെങ്കില്‍ വന്‍തുക വാടക കൊടുക്കേണ്ടിവരുന്ന കാലത്തും പുസ്തകങ്ങള്‍ക്ക് പാര്‍പ്പൊരുക്കാന്‍ അയാള്‍ വലിയ വാടക നല്‍കി. അയാളെ കൂട്ടുകാര്‍ 'പാഗല്‍' എന്നു വിളിച്ച് കളിയാക്കി.
യാത്ര പറയാന്‍ നൈഫിലെ ഉദ്യാനത്തിനരികെ വന്നു നില്‍ക്കുമ്പോള്‍ അയാളുടെ മുഖത്ത് വിഷാദമുണ്ടായിരുന്നു.
''ഈ നഗരത്തിന്റെ ചരിത്രം എഴുതണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല'' - അയാള്‍ എന്റെ മുഖത്ത് നോക്കി. ''നിനക്കതിനു കഴിയുമെന്ന് മനസ്സ് പറയുന്നു.'' അയാള്‍ പരിഭവിച്ചു. കെട്ടിപ്പിടിച്ചു.
''നീ ഓര്‍ക്കുന്നുവോ ആ സങ്കടബഞ്ചിന്മേലിരുന്നാണ് നമ്മള്‍ ആദ്യം പരിചയപ്പെട്ടത്.''


ദേരയ്ക്ക് നൈഫ് റോഡ് പോലെ ബര്‍ദുബൈക്ക് സലാഹുദ്ദീന്‍ റോഡ്. പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും പഠാണികള്‍, ഇറാനില്‍നിന്ന് ഷിയാക്കള്‍, ആഫ്രിക്കയില്‍നിന്ന് കറുത്തവര്‍, പലരും ബര്‍ദുബൈയുടെ കൈവഴികളില്‍ അഭയം തേടി. ഉദ്യാനത്തില്‍നിന്ന് നോക്കിയാല്‍ അബ്രയിലെ തോണിയില്‍ ആളുകള്‍ ദേരയിലേക്കും ബര്‍ദുബൈയിലേക്കും പോവുകയും വരികയും ചെയ്യുന്നത് കാണാം. ബര്‍ദുബൈ ഇലക്‌ട്രോണിക്‌സിന്റെയും വസ്ത്രങ്ങളുടെയും വിപണനകേന്ദ്രമാണ്. ദേരയില്‍ പലവ്യഞ്ജനങ്ങളും ബദാമും പിസ്റ്റയും വില്‍ക്കുന്ന കടകള്‍ ധാരാളം. നൈഫ് റോഡിലും അല്‍ഫാഹിദി റോഡിലും ആള്‍ക്കൂട്ടങ്ങളും ആരവങ്ങളുമല്ലാതെ മറ്റൊന്നും മനസ്സിന്റെ കണ്ണാടിയില്‍ പതിയുന്നില്ല. എയര്‍കണ്ടീഷനറുകളുടെ ഗംഭീരമുരളല്‍ എല്ലായിടത്തും കേള്‍ക്കാം. രാത്രികാലങ്ങളില്‍ മരുഭൂമിയില്‍ അത് പ്രതിധ്വനിക്കും. സവിശേഷമായ ഒരു രചന.About Author

K.M. Abbas

K.M. Abbas

About K.M. Abbas

കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍. കാസര്‍കോട് ജില്ലയില്‍ ആരിക്കാടിയില്‍ ജനനം. ദുബായില്‍ സിറാജ് ദിനപത്രം എഡിറ്റര്‍ ഇന്‍ ചാര്‍ജ്. കൈരളി ചാനല്‍, ദേശാഭിമാനി പത്രം എന്നിവയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട