Close
Welcome to Green Books India
Muthuchippi Kondoru Vanchi

Muthuchippi Kondoru Vanchi

Author: Atin Bandyopadhyay

star

മുത്തുച്ചിപ്പി കൊണ്ടൊരു വഞ്ചി

Add to Basket

ഒരിക്കൽ തന്റെ പ്രേമഭാജനമായിരുന്നു. എന്നാൽ അസാദ്ധ്യതകളുടെ അതിരുകൾക്കപ്പുറത്തേക്കു അവൾ പറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടുന്നു. വൈകാരികൾക്കപ്പുറത്തെ വിവേകം തിരിച്ചറിഞ്ഞുകൊണ്ട് തൻറെ പ്രേമഭാജനത്തെ അയാൾ കൽക്കത്തയിലേക്കു കൊണ്ട് പോകുന്നു. മുത്തുച്ചിപ്പി കൊണ്ടൊരു വഞ്ചിയുണ്ടാക്കി ജീവിതനദിയിലൂടെ യാത്ര തുടരുകയാണ് അവർ.

No reviews found

മുത്തുച്ചിപ്പികൊണ്ടൊരു വഞ്ചി

മുത്തുച്ചിപ്പികൊണ്ടൊരു വഞ്ചി

ഒരു പെണ്‍കുട്ടിയുടെ അനശ്വരസമര്‍പ്പണത്തിന്‍റെ കഥ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലം. അനിശ്ചിതത്വത്തിന്‍റെ ക്ഷാമകാലം. 
പ്രണയത്തില്‍ സമര്‍പ്പിതമാകുന്നു അവള്‍, എങ്കിലും താന്‍ പ്രാണനാഥനായി സ്വീകരിച്ചയാള്‍ അതൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ദ്രനും ലാവണ്യയുമായുള്ള ഒരസാധാരണ പ്രേമകഥയുടെ ഓര്‍മ്മച്ചുരുളുകളാണ് ഈ ബംഗാളി വിവര്‍ത്തനനോവല്‍. 
ലാവണ്യ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നില്ല. ഉന്നതഉദ്യോഗമുള്ള ഒരു പിതാവിന്‍റെ ഓമനപുത്രി. ഹിരണ്‍ ലാവണ്യയുടെ ചേച്ചി. യുദ്ധകാലത്തിന്‍റെ അനിശ്ചിതത്വത്തിലേറി നദീമുഖത്തിലുള്ള അച്ഛന്‍റെ ഗ്രാമത്തില്‍ അവര്‍ താത്കാലികമായി താമസസ്ഥലം മാറുകയാണ്. അച്ഛന്‍റെ അസാന്നിദ്ധ്യത്തില്‍ നഗരപരിസരത്തുനിന്ന് ഗ്രാമജീവിതത്തിലേക്ക് താത്കാലികമായി പറിച്ചുനടപ്പെട്ട ലാവണ്യയുടെ സഞ്ചാരപഥങ്ങളാണ് ഈ നോവല്‍. 
തീവ്രതകള്‍ എല്ലാ അര്‍ത്ഥത്തിലും അനര്‍ത്ഥങ്ങള്‍ വിതയ്ക്കുമെന്നും സാദ്ധ്യതയ്ക്കൊപ്പം തന്നെ അസാദ്ധ്യതകളുമുണ്ടെന്നുള്ള തിരിച്ചറിവിന്‍റെ നൊമ്പരങ്ങള്‍. 
ലാവണ്യ പരിഷ്കാരിയും തന്‍റേടിയുമാണ്. അവള്‍ മൂകമായി ആരാധിച്ചിരുന്ന ഇന്ദ്രന്‍ ഒരു ഗ്രാമീണബാലനും. ഒരിക്കല്‍ അവര്‍ ദിവ്യതയുടെ ആനന്ദലോകത്ത് ആയിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും അവര്‍ ഒന്നിച്ചുനിന്നിരുന്നു. ഒരു സ്വപ്നംപോലെ മനോഹരമായ കൗമാരം. 
എങ്കിലും വിധിവൈപരീത്യത്താല്‍ അവള്‍ക്ക് പെട്ടെന്ന് ആ ഗ്രാമം വിട്ടുപോകേണ്ടി വരുന്നു. ദൂരെ ഏതോ ഒരിടത്തേക്ക്. നൂല് പൊട്ടിയ പട്ടംപോലെ പൊടുന്നനെ എല്ലാം അപ്രത്യക്ഷമാകുന്നു. ഇന്ദ്രനോട് വിട പറയുംനേരം ലാവണ്യ "പ്രൊമിസ്" എന്ന് പറയുന്നുണ്ട്. വിവിധ അര്‍ത്ഥത്തിലുള്ള ഒരു പ്രൊമിസ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം, ഒരു പത്രമാപ്പീസിലെ ജോലിത്തിരക്കിനിടയില്‍ അവിചാരിതമായി കൈയില്‍ കിട്ടിയ ഒരു പോസ്റ്റ് കാര്‍ഡ് ലാവണ്യയെക്കുറിച്ചുള്ള അന്വേഷണത്തിന് നിമിത്തമാവുകയാണ്. ഇന്ദ്രന്‍ യാത്ര പുറപ്പെടുന്നു. എഴുത്തില്‍ പറയുന്ന സ്ഥലം ഇന്ദ്രന് അറിയാം. അവിടെയെത്തിയപ്പോള്‍ ഇന്ദ്രന്‍ അപ്രതീക്ഷിതമായ ചില രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ലാവണ്യയുടെ "പ്രൊമിസ്" എന്ന വാക്ക് അന്നേരം ഇന്ദ്രന്‍ ഓര്‍ക്കുകയാണ്. ഒരു ഇരുട്ടുമുറിയുടെ ദുര്‍ഗന്ധത്തില്‍ ഭ്രാന്തിയായി മുദ്രകുത്തി പൂട്ടിയിട്ടിരിക്കുന്ന ലാവണ്യയെ സ്നേഹോപഹാരങ്ങള്‍കൊണ്ട് പൊതിഞ്ഞ്, കല്‍ക്കത്തയിലേക്ക് കൊണ്ടുപോകുന്നതാണ് കഥയെ ങ്കിലും ഹൃദയത്തില്‍ മുത്തുമണികള്‍ വിതറുന്ന ഒരു നൊമ്പരക്കൂടാണ് ഈ നോവല്‍. വിപരീതാവസ്ഥയിലായിരുന്നിട്ടും തന്‍റെ പ്രേമഭാജനമായിരുന്ന ലാവണ്യയെ ഒരിക്കലും അയാള്‍  ഉപേക്ഷിച്ചില്ല. പഴയ ഓര്‍മ്മകളില്‍ ലാവണ്യയെക്കുറിച്ച് അയാള്‍ തിരിച്ചറിയാതെപോയ പല സംഭാഷണങ്ങളുടെയും അടരുകളുടെയും അര്‍ത്ഥങ്ങളും പൊരുളുകളും വളരെ വൈകിയാണ് അയാള്‍ ഇപ്പോള്‍ തിരിച്ചറിയുന്നത്. നമ്മുടെ ഹൃദയത്തില്‍ അസ്ത്രം പോലെ തറയ്ക്കുന്ന ഒരു സുന്ദര നോവല്‍. ഒരു മധുരവേദനപോലെ മറക്കാനാവാത്ത ഒരു അനുഭവം.

About Author

Atin Bandyopadhyay

Atin Bandyopadhyay

About Atin Bandyopadhyay