Close
Welcome to Green Books India
Yudhabhoomiyile Sthreeporalikal

Yudhabhoomiyile Sthreeporalikal

Author: Svetlana Alexievich

star

യുദ്ധഭൂമിയിലെ സ്ത്രീപോരാളികൾ

Add to Basket

സ്ത്രീ മാതാവാണ്. അവള്‍ ജീവന്‍ നല്‍കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവര്‍ക്കെങ്ങനെ മറ്റൊരു ജീവന്‍ കവര്‍ന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കദനകഥകള്‍കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു നില്‍ക്കുന്നു. കഠോരമായ യുദ്ധഭൂമിയിലും അവള്‍ പൂക്കള്‍ പെറുക്കുന്നു. ചോരപ്പാടുകള്‍ മായ്ച്ചുകളഞ്ഞ് എപ്പോഴും മുഖം മിനുക്കി നടക്കുന്നു. ഒരു ചോക്ലേറ്റ് മിഠായി യുദ്ധത്തിലും അവളെ മോഹിപ്പിക്കുന്നു. അവള്‍ സ്ത്രീയാണ്. സ്‌നേഹത്തിന്റെ നീരുറവയാണ്. യുദ്ധം അവസാനിച്ചിട്ടും ഒരു പേക്കിനാവുപോലെ അവര്‍ തങ്ങളുടെ ഓര്‍മ്മകള്‍ കൊണ്ടു നടന്നു. എഴുത്തുകാരി ''എല്ലാ യുദ്ധങ്ങളേക്കാള്‍ മേലെയാണ് മനുഷ്യന്‍'' എന്ന് ധീരമായി പ്രഖ്യാപിക്കുന്നു.

No reviews found

യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍

യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍

തോക്കേന്തിയ റഷ്യന്‍ പെണ്‍മനസ്സുകളുടെ തീവ്രനൊമ്പരങ്ങള്‍


2015ല്‍ നോബല്‍ സമ്മാനിതയായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ കൃതി ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്നു


അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കദനകഥകള്‍കൊണ്ട് കണ്ണുനീരണിഞ്ഞു നില്‍ക്കുന്നു ഈ പുസ്തകം. നമ്മുടെ നെഞ്ചിലേക്ക് തീക്കനലുകള്‍ കോരിയിടുന്ന സ്ത്രീ പോരാട്ടക്കഥകള്‍. സ്ത്രീസഹജമായ നൈര്‍മ്മല്യങ്ങളേയും ദൗര്‍ബ്ബല്യങ്ങളേയും വലിച്ചെറിഞ്ഞുകൊണ്ട് രണാങ്കണത്തിന്റെ  ചോരപ്പുഴയിലേക്ക് അവര്‍ ധീരം മാര്‍ച്ച് ചെയ്തു. സ്വെറ്റ്‌ലാന അലക്‌സിവിച്ച് പ്രഖ്യാപിക്കുന്നു - യുദ്ധത്തേക്കാള്‍ എത്രയോ വലുതാണ് മനുഷ്യന്‍.    റഷ്യയില്‍ ഫാസിസ്റ്റ് യുദ്ധത്തിനെതിരെ നടന്നത് മഹത്തായ ഒരു ജനകീയ യുദ്ധമായിരുന്നു. യുദ്ധമുന്നണിയിലേക്ക് പുരുഷ പടയാളികളോടൊപ്പം നാനാതുറയിലുള്ള സ്ത്രീകളും തോക്കുധാരികളായി മുന്നിട്ടിറങ്ങി. ചരിത്രത്തില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ആ വിപ്ലവകരമായ കുതിച്ചുകയറ്റത്തിന്റെ വലിപ്പവും സങ്കീര്‍ണ്ണതയും അത്ര എളുപ്പത്തിലൊന്നും അളന്നെടുക്കാനാവില്ലെന്ന് സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ ''യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍'' എന്ന കൃതി വ്യക്തമാക്കുന്നു. ചരിത്രത്തിന്റെ ഏറ്റവും ചലനാത്മകമായ യുഗങ്ങളില്‍ ഒന്നായിരുന്നു അത്. റഷ്യയുടെ മാത്രമല്ല, ലോകത്തിന്റെയാകെ ജീവിതത്തെ അത് മാറ്റിമറിച്ചു. ധീരതയും കീഴടങ്ങാത്ത നിശ്ചയദാര്‍ഢ്യവും പരമമായ ആത്മത്യാഗങ്ങളുംകൊണ്ടാണ് അവര്‍ ഫാസിസ്റ്റുകളുടെ പരാജയം സാധ്യമാക്കിയത്. ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന സുപ്രധാനമായ കര്‍ത്തവ്യത്തില്‍ വിലപ്പെട്ട ഒരു സ്ഥാനം താന്‍ വഹിക്കുകയാണെന്ന ബോധം ഓരോ ചെറിയ വ്യക്തിക്കുമുള്ളതായി ഈ പുസ്തകം വായിക്കുമ്പോള്‍ അനുഭവപ്പെടും. പര്‍വ്വതസമാനമായ പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ട് സ്ത്രീപോരാളികള്‍ യുദ്ധമുന്നണിയില്‍ പോരാടിയതിന്റെ ഈ ചരിത്രം നമുക്ക് സങ്കല്പിക്കാനും അപഗ്രഥിക്കാനും കഴിയാവുന്നതിനപ്പുറത്ത് നില്‍ക്കുന്നു. ഒരു വരിയിലും ഉള്‍ക്കൊള്ളിക്കാനാവാത്തവിധം അഗാധമായിരുന്നു അവരുടെ ത്യാഗങ്ങള്‍. വേണ്ടത്ര ആയുധമോ ആഹാരമോ പോലുമോ ഇല്ലാത്ത ആ യുദ്ധത്തില്‍ അനേകം ദശലക്ഷം മനുഷ്യര്‍ മരിച്ചുവീണു.
യുദ്ധം ഒരു കൂട്ടക്കൊലയാണ്. ആ ദുരിതഭൂമിയിലേക്ക് പുരുഷന്മാര്‍ തങ്ങളുടെ സ്ത്രീകളേയും പ്രവേശിപ്പിച്ചു. എത്രയോ ദുസ്സഹമായ ഒരു ലോകത്തേക്ക്, നരകയാതനകളിലേക്ക് സോവിയറ്റ് സ്ത്രീകള്‍ കടന്നുചെന്നു. സ്ത്രീസഹജമായ നൈര്‍മ്മല്യങ്ങളേയും ദൗര്‍ബല്യങ്ങളേയും വലിച്ചെറിഞ്ഞുകൊണ്ട് രണാങ്കണത്തിന്റെ ചോരപ്പുഴയിലേക്ക് അവര്‍ സധീരം മാര്‍ച്ച് ചെയ്തു. സ്ത്രീശരീരത്തിന്റെ പരാധീനതകള്‍ അവര്‍ ദുസ്സഹമായ വേദനയോടെ മറച്ചു വെച്ചു. സ്ത്രീപോരാളികള്‍ അനുഭവിച്ച സമാനതകളില്ലാത്ത ആ ദുരിതപര്‍വ്വത്തിന്റെ കഥകളാണ് സ്വെറ്റ്‌ലാന (യുദ്ധമുന്നണിയില്‍നിന്ന് ജീവനോടെ അവശേഷിച്ചവരുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെ) ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.


    ഹിറ്റ്‌ലറുടെ പ്രബലമായ, അങ്ങേയറ്റം ശക്തിയും അച്ചടക്കവുമുള്ള  ഉരുക്കുദാര്‍ഢ്യമുള്ള ആ സൈന്യത്തെ, യൂറോപ്പിനെ മുഴുവനും കീഴടക്കിയ ആ വന്‍സേനയെ റഷ്യയ്ക്ക് തോല്പിക്കാനായത് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ ഈടുറ്റ ആത്മവിശ്വാസത്തിന്റെ ബലത്തിലായിരുന്നു. ജനകീയസേനയുടെ വിജയശില്പി സ്റ്റാലിനായിരുന്നു.

    

    എന്നാല്‍ സ്റ്റാലിനാകട്ടെ ഈ പുസ്തകത്തില്‍ വിമര്‍ശനവിധേയനാകുന്നുണ്ട്. എതിര്‍പ്പുകള്‍ അതിജീവിച്ച് സമീപകാലത്താണ് ഈ പുസ്തകം റഷ്യയിലും പ്രസിദ്ധീകരിക്കപ്പെട്ടത്.  ഇരുപത് ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പുസ്തകം. യുദ്ധമുഖത്തെ എല്ല് തുളച്ചുകയറുന്ന തീക്ഷ്ണാനുഭവങ്ങളാണ് ഈ കൃതിയിലുള്ളത്. രക്തചംക്രമണംപോലും നിലച്ചുപോകാവുന്ന വായനാനുഭവം - ''ഞങ്ങള്‍ അവരെ തടവുകാരാക്കി, സൈനികതാവളത്തിലേക്ക് കൊണ്ടുവന്നു. അവരെ ഞങ്ങള്‍ വെടിവെച്ചുകൊന്നില്ല. അത്ര എളുപ്പത്തില്‍ മരിക്കേണ്ട! പന്നികളെ എന്നപോലെ അവരെ കൂര്‍ത്ത ഇരുമ്പുദണ്ഡുകളില്‍ കുത്തിനിറുത്തി. അവരെ തുണ്ടങ്ങളാക്കി. വേദനകൊണ്ട് പുളയുന്ന കണ്ണുകള്‍ പൊട്ടിച്ചിതറുന്നത് കാണാന്‍! കൃഷ്ണമണികള്‍ അടര്‍ന്നുവീഴുന്നത് കാണാന്‍!''


    ഇതിലെ സ്ത്രീപോരാളികളുടെ അനുഭവകഥകള്‍ നമ്മുടെ നെഞ്ചിലേക്ക് തീക്കനലുകള്‍ കോരിയിടും. ഒരു നൊമ്പരത്തീയിന്റെ പൊള്ളുന്ന വേദനയില്‍ നമ്മള്‍ യുദ്ധഭൂമിയുടെ ഭീകരാവസ്ഥകള്‍ കണ്‍മുന്നിലെന്നപോലെ കാണും. മുഷ്ടി ചുരുട്ടിപ്പിടിക്കുന്നതുപോലെ ഹൃദയത്തെ ഒതുക്കിപ്പിടിച്ചുവേണം ഇത് വായിക്കാന്‍!


    2015-ല്‍ നോബല്‍ സമ്മാനിതയായ സ്വെറ്റ്‌ലാനയുടെ പുസ്തകങ്ങള്‍ 2016-ല്‍ മാത്രമാണ് ലോകഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. ചൂടാറാതെതന്നെ  ഈ പുസ്തകം മലയാള വായനക്കാരന്റെ മുന്നിലെത്തുകയാണ്. സ്വെറ്റ്‌ലാനയുടെ ഇതരകൃതികളും ഇതിനുപിന്നാലെ കടന്നുവരുന്നുണ്ട്.


യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍ 
(നോവല്‍) 
വിവര്‍ത്തനം: രമാമേനോന്‍ 
വില: 400.00


സ്വെറ്റ്‌ലാന അലക്‌സിവിച്ച്
    1948ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനില്‍ ജനനം. 2015ലെ സാഹിത്യ നോബല്‍ സമ്മാനാര്‍ഹ. പ്രിക്‌സ് മെഡിക്‌സ് (2013), പീസ് പ്രൈസ് ഓഫ് ദി ജര്‍മ്മന്‍ ബുക്ക് ട്രേഡ് (2013) തുടങ്ങിയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാഹിത്യ നോബല്‍ സമ്മാനം നേടിയ ലോകത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തക. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ലോക പ്രശസ്ത. നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ബഹുസ്വരതയാണ് സ്വെറ്റ്‌ലാനയുടെ എഴുത്ത്. 1985ല്‍ പുറത്തിറക്കിയ വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീപോരാളികളുടെ നേരനുഭവങ്ങളാണ്. വില്പനയില്‍ ചരിത്രം സൃഷ്ടിച്ച ഈ പുസ്തകം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഒരുപാട് രാജ്യങ്ങള്‍, ഒട്ടനവധി യാത്രകള്‍, ഒരുപാടു പേരുടെ നേരനുഭവങ്ങള്‍ ഇതെല്ലാം ചേര്‍ന്നു നില്‍ക്കുന്നതാണ് സ്വെറ്റ്‌ലാനയുടെ ഈ കൃതി. ഏതൊരു യുദ്ധത്തിനും മേലെയാണ് മാനവികത എന്ന സന്ദേശം ലോകജനതയ്ക്കായി നല്‍കിയ സ്വെറ്റ്‌ലാനയുടെ പുസ്തകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.About Author

Svetlana Alexievich

Svetlana Alexievich

About Svetlana Alexievich

സ്വെറ്റ്‌ലാന അലക്‌സിവിച്ച് 1948ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനില്‍ ജനനം. 2015ലെ സാഹിത്യ നോബല്‍ സമ്മാനാര്‍ഹ. പ്രിക്‌സ് മെഡിക്‌സ് (2013), പീസ് പ്രൈസ് ഓഫ് ദി ജര്‍മ്മന്‍ ബുക്ക് ട്രേഡ് (2013) തുടങ്ങിയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാഹിത്യ നോബല്‍ സമ്മാനം നേടിയ ലോകത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തക. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ലോക പ്രശസ്ത. നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ബഹുസ്വരതയാണ് സ്വെറ്റ്‌ലാനയുടെ എഴുത്ത്. 1985ല്‍ പുറത്തിറക്കിയ വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീപോരാളികളുടെ നേരനുഭവങ്ങളാണ്. വില്പനയില്‍ ചരിത്രം സൃഷ്ടിച്ച ഈ പുസ്തകം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഒരുപാട് രാജ്യങ്ങള്‍, ഒട്ടനവധി യാത്രകള്‍, ഒരുപാടു പേരുടെ നേരനുഭവങ്ങള്‍ ഇതെല്ലാം ചേര്‍ന്നുനില്‍ക്കുന്നതാണ് സ്വെറ്റ്‌ലാനയുടെ ഈ കൃതി. ഏതൊരു യുദ്ധത്തിനും മേലെയാണ് മാനവികത എന്ന സന്ദേശം ലോകജനതയ്ക്കായി നല്‍കിയ സ്വെറ്റ്‌ലാനയുടെ പുസ്തകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.