Close
Welcome to Green Books India
Aval

Aval

Author: Slavenka Drakulik

star

അവൾ

Add to Basket

തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കപ്പെടുന്ന മനുഷ്യര്‍. സ്ത്രീകള്‍ അവിടെ കൊടുംബലാല്‍ത്സംഗങ്ങള്‍ക്കിരയാകുന്നു. പുരുഷന്മാരാകട്ടെ അജ്ഞാതമായ ഇടങ്ങളിലേക്ക് നയിക്കപ്പെടുന്നു. നിസ്സഹായര്‍, നിരാശ്രയര്‍. പിന്നെ എവിടെ നിന്നോ വെടിയൊച്ചകളുടെ ശബ്ദം കേള്‍ക്കുന്നു. നോവലിലുടനീളം മരണത്തിന്റെ ഗന്ധമുയരുന്നു. ഇതിലെ കഥാപാത്രങ്ങള്‍, സ്ത്രീകള്‍ തറയിലേക്കു മാത്രം നോക്കിയും കണ്ണൂകള്‍ അടച്ചു പിടിച്ചും സത്യത്തിനു നേരെ പ്രതിരോധം തീര്‍ക്കുന്നു. മനുഷ്യമനസ്സാക്ഷിയെ നടുക്കുകയും അസ്വസ്ഥമാക്കുകയും നിരന്തരം വേട്ടയാടുകയും ചെയ്യുന്ന ഒരു ഇതിവൃത്തം. യുദ്ധപശ്ചാത്തലത്തില്‍ സ്ത്രീ മനസ്സിനെ ഇത്രയും തീക്ഷണമായി തൊട്ടറിഞ്ഞ മറ്റൊരു രചനയില്ല.

No reviews found

അവള്‍

അവള്‍


യുദ്ധപശ്ചാത്തലത്തില്‍ സ്ത്രീമനസ്സിനെ തൊട്ടറിഞ്ഞ മറ്റൊരു രചനയില്ല


ഇത് ഒരു അസാധാരണ നോവലാണ്. ഈ നോവലിലെ കഥാപാത്രങ്ങള്‍ സ്ത്രീകളാണ്. അവര്‍ക്ക് നാമധേയങ്ങളില്ല. അഥവാ അവരുടെ നാമങ്ങള്‍ക്ക് പ്രസക്തിയില്ല. ഒരക്ഷരമാല യിലെ യാന്ത്രികമായ ക്രമങ്ങള്‍ മാത്രമാണവര്‍. കുറേ ചില്ലക്ഷര ങ്ങളില്‍ മാത്രം അവര്‍ അറിയപ്പെടുന്നു. വ്യക്തിത്വമോ അസ്തി ത്വമോ അവര്‍ക്ക് നഷ്ടമായിരിക്കുന്നു. തടങ്കല്‍പാളയങ്ങളിലെ ഓര്‍മ്മ നമ്മുടെ ധിഷണകളെ അസ്വസ്ഥമാക്കിക്കൊണ്ട് തടങ്കല്‍ പാളയങ്ങള്‍ പിന്നെയും വന്നെത്തുകയാണ്. ഹിറ്റ്‌ലറുടെ ശപിക്ക പ്പെട്ട കോണ്‍സന്‍ ട്രേഷന്‍ ക്യാമ്പുകളുടെ ബാക്കിപത്രങ്ങളാണവ. അവയുടെ മിനിയേച്ചറുകള്‍ പലസ്തീനിലും കംബോഡിയയിലും നാം കണ്ടു. പിന്നെ തൊണ്ണൂറുകളില്‍ സെര്‍ബിയ, ക്രൊയോഷ്യ, ബോസ്‌നിയ തുടങ്ങിയ പേരുകള്‍ നാം കേള്‍ക്കാന്‍ തുടങ്ങി. യുഗോസ്ലാവിയ എന്നായിരുന്നു ഈ ഭൂപടത്തിന്റെ പൂര്‍വനാമം. അവിടെ മാര്‍ഷല്‍ ടിറ്റോ എന്ന മഹാനുഭാവന്റെ പാദപതനങ്ങള്‍ മുഴങ്ങിയിരുന്നു. ഡാന്യൂബും അതിന്റെ ഉപനദികളും യുഗോസ്ലാ വിയന്‍ ദേശീയതയെ ഏകോപിപ്പിച്ചുകൊണ്ട് ഈ ഭൂപടത്തിലൂടെ ഒരിക്കല്‍ ഒഴുകിയിരുന്നു. ഒരു സോഷ്യലിസ്റ്റ് ഭൂപടത്തിന്റെ പതന ത്തിന് ഇത്രത്തോളം ആകാമോ എന്ന് മനുഷ്യസ്‌നേഹികള്‍ സന്ദേഹിച്ചു. മഹത്തായ ഒരു നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളി ലാണ് ഈ കമ്യൂണിസ്റ്റ് ഭൂപടത്തിന് അപമാനകരമായ സ്ഥാന ഭ്രംശം സംഭവിച്ചത്. ഈ സ്ഥാനഭ്രംശത്തിന്റെ ചരിത്രം കവയി ത്രിയും എഴുത്തുകാരിയും പ്രശസ്ത പലസ്തീന്‍ കവി മെഹ്മൂദ് ദാര്‍വിഷിന്റെ പത്‌നിയുമായ റാണാ ഖബാനി തന്റെ ചുരുങ്ങിയ വാക്കുകളിലൂടെ പറയുമ്പോള്‍ ഈ നോവലിന്റെ രാഷ്ട്രീയ പശ്ചാത്തലം ഒരുങ്ങുന്നു.


ജൂതന്മാരില്‍ നിന്ന് മുസ്ലീങ്ങളിലേക്ക് 


''ബോസ്‌നിയയുടെ യാതനയുടെയും സമരത്തിന്റെയും മുഖം ഒരു പുതിയ പലസ്തീനെ സൃഷ്ടിക്കലാണ്. അറബ് മുസ്ലീങ്ങളായ ഞാനും ദാര്‍വിഷും പിറന്നു വീണ കുടുംബങ്ങളില്‍ മതപരമായ ചിന്തകള്‍ ഒരിക്കലെങ്കിലും കടന്നെത്തി നോക്കിയിരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കേവലം ആശ്ചര്യജനകമായ ഒരോര്‍മ. ഒരിക്കലെങ്കിലും അങ്ങനെയാകാന്‍ ശ്രമിച്ചപ്പോള്‍ അതൊരു സംശയാസ്പദമായ ചിന്ത യായി മാറി. പലസ്തീന്‍ വിപ്ലവത്തിന്റെ എരിതീയില്‍ വളര്‍ന്ന ഞങ്ങള്‍ക്ക് പരമ്പരാഗതമായ എല്ലാ വിശ്വാസങ്ങളേയും തിരസ്‌ക്കരിക്കേണ്ടിവന്നു. വിപ്ലവകരമായ ഒരു സംജ്ഞയില്‍ അസൂയാര്‍ഹമാംവിധം ഞങ്ങള്‍ സെക്കുലര്‍ മൂല്യങ്ങളെ പരിപോഷിപ്പിച്ചു.
1977-ലാണ് ഞാനും ദാര്‍വിഷും, യുഗോസ്ലാവിയ സന്ദര്‍ശിക്കുന്നത്. യാതനകള്‍ നിറഞ്ഞ ഇന്നത്തെ ബോസ്‌നിയ - ഹര്‍സെഗോവിനയുടെ മണ്ണിലൂടെയും ഞങ്ങള്‍ കടന്നുപോയി. ചിന്തയിലും പ്രവൃത്തിയിലും ഞങ്ങളുമായി വളരെയേറെ താദാത്മ്യം പ്രാപിച്ച മനുഷ്യരെയാണ് അവിടെ കണ്ടുമുട്ടിയത്. അവര്‍ മുസ്ലീം ജനതയായിരുന്നു എന്ന ചിന്ത തന്നെ അത്ഭുതാവഹമായ ഒന്നാ യിരുന്നു. ഇസ്ലാമിനോടുള്ള വിധേയത്വം അവരുടെ പേരുകളില്‍ മാത്രം നിഴലിച്ചു. ഈ നാമമാത്രമായ മുസല്‍മാന്‍ ബന്ധം അവ രുടെ മാംസത്തില്‍ കുരിശുകള്‍ തൂക്കുവാനും തൊണ്ടകള്‍ തുരക്കു വാനും ഹിറ്റ്‌ലറുടെ ക്രൂരതകളെ അനുസ്മരിപ്പിക്കുന്ന കോണ്‍ സെന്‍ട്രേഷന്‍ കേമ്പുകളിലേക്ക് ആട്ടിത്തെളിയിക്കാനുമുള്ള സെര്‍ബി യന്‍ പരിഹാരമാര്‍ഗങ്ങളായി മാറിയത് എന്തുകൊണ്ടാ യിരുന്നു? ജൂതന്മാരില്‍ നിന്ന് മുസ്ലീങ്ങളിലേക്ക് പകര്‍ന്ന ഈ പടിഞ്ഞാറന്‍ അവജ്ഞയ്ക്ക് കടിഞ്ഞാണിടാന്‍ എന്തു കൊണ്ടാര്‍ക്കും സാധിച്ചില്ല?
നീലിമയാര്‍ന്ന സ്ലേവിക് കണ്ണുകള്‍ തവിട്ടുനിറമാര്‍ന്ന ഏഷ്യന്‍ കണ്ണു കളെപ്പോലെ ത്തന്നെ തുരന്നെടുക്കപ്പെടുന്നു. കന്നുകാലി കളെപ്പോലെ മനുഷ്യരെ കുത്തിനിറച്ച ട്രക്കുകളുമായി ഉന്മൂലന ത്തിനായി കുരുതിക്കളങ്ങളിലേക്ക്. നിസ്സഹായനായ മനുഷ്യന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍. മതഗ്രന്ഥം മാറോടമര്‍ത്തിയെങ്കിലും ആശ്വാസത്തിനായി കേഴുന്ന വിഭ്രാന്തിയുടെ നിമിഷങ്ങള്‍. ഈ മുസ്ലീം ഭൂപടം വായിച്ചെടുക്കുക ദുഷ്‌ക്കരമായ ഒരു കൃത്യമായി രുന്നു.''

മരണത്തിന്റെ ഗന്ധം


ഈ നോവലിലുടനീളം മരണത്തിന്റെ ഗന്ധമാണ്. ഒരു ക്യാമറ യിലെന്ന പോലെ എഴുത്തുകാരി അവയെ തന്റെ വിറകൊള്ളുന്ന വാക്കുകള്‍ കൊണ്ട് ആലേഖനം ചെയ്തിരിക്കുന്നു. ''മരണതുല്യമാര്‍ന്ന ഭീതിയുടെ മണം അപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാളില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങുന്നു, ദേഹമാസകലം ഇതാ, അന്ത്യമെത്തിയിരിക്കുന്നു എന്ന് അറിയുന്ന നിമിഷം തൊട്ടുതന്നെ. എന്നാല്‍ അപ്പോഴും മനസ്സ് പ്രത്യാശ പുലര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ഈ സംഘട്ടനം തന്നെയാണ് രൂക്ഷവും നിന്ദ്യവുമായ മരണദുര്‍ഗന്ധം ഉത്പാദിപ്പിക്കുന്നത്. ഒരിക്കല്‍ നിങ്ങള്‍ അതിന്റെ സമീപത്തായിപ്പോയാല്‍ പിന്നെ അതിനെ മറന്നുകളയാന്‍ പ്രയാസം തന്നെ.''
മേശപ്പുറത്ത് തിന്നുതീര്‍ക്കാത്ത ഭക്ഷണം, കഴുകിവയ്ക്കാത്ത പാത്രങ്ങള്‍, പൂര്‍ത്തിയാക്കാത്ത ജോലികള്‍, കളപ്പുരയിലെ മൃഗങ്ങള്‍, പാടിക്കൊണ്ടിരിക്കുന്ന റേഡിയോ, ഇസ്തിരിയിടാനുള്ള തുണികള്‍ എന്നിവ ഭീകരമായ ഒരു ഛായാചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളാണ്. അവ പിന്നിട്ടുകൊണ്ടാണ് അവര്‍ തടങ്കല്‍പാളയങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. സ്ത്രീകള്‍ കൊല്ലാകൊല ചെയ്യപ്പെടുന്ന ദുര്‍വിധികളായി മാറുന്നു. എന്നാല്‍ പുരുഷന്മാരാകട്ടെ അജ്ഞാതമായ ഇടങ്ങളിലേക്ക് നയിക്ക പ്പെടുന്ന നിസ്സഹായര്‍. പിന്നെവിടെ നിന്നോ വെടിയൊച്ചകളുടെ ശബ്ദം കേള്‍ക്കുന്നു.
''വിദൂരതകളില്‍ നിന്നുള്ള വെടിവയ്പ്പിന്റെ നിശബ്ദമാക്കപ്പെട്ട ഒച്ച കേള്‍ക്കാം. ഓരോ വെടിയൊച്ചക്കും വ്യക്തതയുണ്ട്. അതിനൊപ്പിച്ച് ഓരോ തവണയും എസ്സിന്റെ തൊട്ടടുത്തുള്ള ആണ്‍കുട്ടി ഞെട്ടുന്നുണ്ട്. അടുത്തു തന്നെയുള്ള ഒരു സ്ത്രീ നിശ്ശബ്ദ നിലവിളിയോടെ കൈ കൊണ്ട് സ്വന്തം വായ് പൊത്തിപ്പിടിക്കുന്നു. എസ്സ് തറയിലേക്ക് ഉറ്റുനോക്കുന്നു. ചുറ്റുലിമുള്ള മുഖങ്ങളിലേക്ക് നോക്കാന്‍ അവള്‍ക്ക് ധൈര്യം ഉണ്ടാകുന്നില്ല.


സത്യത്തിനു നേരെയുള്ള പ്രതിരോധം


ചുറ്റുപാടുകളിലേക്ക് തന്റെ കണ്ണുകള്‍ തുറക്കാതിരിക്കുക. ഒന്നുകില്‍ തറയിലേക്കു മാത്രം നോക്കുക അല്ലെങ്കില്‍ കണ്ണുകള്‍ അടച്ചുപിടിക്കുക. ഇതിലെ സ്ത്രീകഥാപാത്രങ്ങള്‍ അങ്ങനെ യൊരവസ്ഥയില്‍ എത്തി നില്ക്കുന്നവരാണ്. സത്യത്തിനു നേരെ പ്രതിരോധം തീര്‍ക്കു വാന്‍ അവര്‍ക്കങ്ങനെയേ സാധിക്കുകയുള്ളൂ. അതിക്രൂരമായ ഒരു കൂട്ടബലാത്സംഗത്തിന്റെ ഓര്‍മ്മയും ചെന്നവസാനിക്കുന്നത് ഇതുപോലുള്ള ഒരു സത്യത്തിന്റെ പ്രതിരോധത്തിലേക്കാണ്. അതെല്ലാം കഴിഞ്ഞുപോയിരിക്കുന്നു. അവള്‍ മലര്‍ന്നു കിടക്കുകയാണ്, കണ്ണുകളടച്ച്. അവളുടെ തല മറുവശത്തേക്കു തിരിഞ്ഞിരിക്കുന്നു. അവന്റെ മുഖത്തേക്കു നോക്കുവാന്‍ അവളാഗ്രഹിക്കുന്നില്ല. അതുമാത്രമാണ് അവളുടെ ചെറുത്തുനില്പ്. മൂര്‍ച്ച കുറഞ്ഞ ഒരു വേദന അവള്‍ക്കനുഭവ പ്പെടുന്നുണ്ട്. എന്നിട്ടും അവള്‍ കണ്ണു തുറക്കുന്നില്ല, അനങ്ങു ന്നുമില്ല, ശബ്ദമൊന്നുമുണ്ടാക്കുന്നുമില്ല. പട്ടാളക്കാരന്‍ അവളുടെ മാറത്തേക്കു സ്വന്തം ബൂട്ട് ചായിക്കുകയാണ്. തിരിഞ്ഞ് നില്ക്ക്, അയാള്‍ അവളോട് ആജ്ഞാപിക്കുന്നു. എസ്സ് തന്റെ തല അയാളിലേക്കു തിരി ക്കുന്നു; പക്ഷേ, അവള്‍ കണ്ണു തുറക്കുന്നില്ല. ഇതേവരെയായിട്ടും. വാ തുറക്ക്, പട്ടാളക്കാരന്‍ വീണ്ടും അവളോടാ ജ്ഞാപിക്കുന്നു. എസ്സ് അവളുടെ വായ തുറക്കുന്നു. തന്റെ മുഖത്ത് അയാളുടെ ഇളം ചൂടുള്ള മൂത്രത്തിന്റെ പ്രവാഹം അവള്‍ അറിയുന്നു. ഇറക്ക്, അയാള്‍ അലറുന്നു. അവള്‍ക്ക് മറ്റ് പോംവഴിയൊന്നു മില്ല. അവള്‍ ആ ഉപ്പുരസമുള്ള ദ്രാവകം ഇറക്കിക്കുടിക്കുന്നു. അത് എന്നെന്നേക്കുമായി തുടര്‍ന്നേക്കുമെന്ന് അവള്‍ക്കു തോന്നുക യാണ്. അവള്‍ ആകെ ആഗ്രഹിക്കുന്നത് മരിക്കുക എന്നതു മാത്രമാണ്.
വിജശ്രീലാളിതനായ സെര്‍ബ് പട്ടാളക്കാരന്‍ അട്ടഹസിക്കുന്നു. നിങ്ങളുടെ ഗര്‍ഭപാത്രങ്ങളില്‍ ആയിരം സെര്‍ബ് മക്കള്‍ വളരട്ടെ!


കൂട്ടക്കൊലകള്‍ ആഘോഷങ്ങളാക്കിയ തടങ്കല്‍പാളയങ്ങളില്‍ ആയിരങ്ങള്‍ വധിക്കപ്പെട്ടു. അവഹേളനങ്ങളോടെ അവരെല്ലാം കൂട്ടമായി കുഴിച്ചു മൂടപ്പെട്ടു. കൊടുംബലാല്‍സംഗങ്ങള്‍ അരങ്ങേറി. ജീവനോടെ അവശേഷിച്ച സ്ത്രീ തടവുകാര്‍ രാഷ്ട്രീയ സന്ധി യുടെ ഭാഗമായി കൈമാറ്റം ചെയ്യപ്പെട്ടു. ആശ്വാസത്തിന്റെ കുളിര്‍ കാറ്റ് വീശി. പക്ഷേ ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. മറ്റു പലരെയുംപോലെ എസ്സ് എന്ന ഈ കഥയിലെ നായികയും അവിഹിതഗര്‍ഭം ഏറ്റുവാങ്ങുന്നവളാണ്. തന്റെ കുട്ടിയുടെ പിതാവിന് അജ്ഞാതനായ ഒരു പട്ടാളക്കാരന്റെ നെറികെട്ട മുഖ മാണെന്നോര്‍ത്ത് അവള്‍ അസ്വസ്ഥയാകുന്നു. അവിടെയും അവള്‍ സത്യത്തിനു നേരെയുള്ള പ്രതിരോധം ഉയര്‍ത്തുകയാണ്. പ്രസവിച്ച കുഞ്ഞിനെ അവള്‍ക്ക് തിരിഞ്ഞുനോക്കുവാന്‍ ആകുന്നില്ല. പക്ഷേ സ്ത്രീ ശരീരം മുലചുരത്തുമ്പോള്‍ കുട്ടി പാലിനായി കേഴുമ്പോള്‍ പിറന്നുവീണ കുട്ടിയില്‍ തന്റെ രക്ത ബന്ധങ്ങളുടെ മുഖച്ഛായ ദര്‍ശിക്കുമ്പോള്‍, മാതൃത്വത്തിന് ഇനിയും സംയമനം പാലിക്കാന്‍ ആകു ന്നില്ല. അവള്‍ കുട്ടിയെ മാറോടു ചേര്‍ക്കുന്നു. മുലക്കണ്ണുകള്‍ വായില്‍ തിരുകുന്നു. തനിക്കൊരിക്കലും സ്വന്തമല്ലാത്ത ഒരു ശരീരത്തെപ്പറ്റിയാണ് അവള്‍ ആലോചിക്കുന്നത്. മനസ്സാക്ഷിയെ നടുക്കുകയും അസ്വസ്ഥ മാക്കുകയും ചെയ്യുന്ന ഒരു നോവലാണിത്. കവിയും കഥാ കൃത്തുമായ എന്റെ സുഹൃത്ത് തോമസ് ജോര്‍ജ്ജാണ് ഈ നോവല്‍ ഭാഷാന്തരം ചെയ്തത്. അദ്ദേഹം പറയുന്നു: 'ഞാനീ നോവല്‍ തര്‍ജ്ജമ ചെയ്യുന്ന വേളയില്‍ ഉടനീളം അസ്വസ്ഥ നായിരുന്നു. യുദ്ധപശ്ചാത്തലത്തില്‍ സ്ത്രീമനസ്സിനെ ഇത്രയും തീക്ഷ്ണമായി തൊട്ടറിഞ്ഞ മറ്റൊരു രചനയില്ല.' 


About Author

Slavenka Drakulik

Slavenka Drakulik

About Slavenka Drakulik